കാട്ടുതീ പ്രതിരോധ ബോധവത്കരണം: സൈക്കിള്‍ റാലി നടത്തി

കാട്ടുതീ ബോധവത്കരണം:  സൈക്കിള്‍ റാലി നടത്തി തോല്‍പ്പെട്ടി:  കാട്ടുതീ  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പ്, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, കൂട് നേച്ചര്‍ മാഗസിന്‍, സഞ്ചാരി യുവജന കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടിയില്‍നിന്നു മുത്തങ്ങയിലേക്ക്  സൈക്കിള്‍ റാലി  നടത്തി.  വിദ്യാര്‍ഥികളടക്കം നൂറിലേറെ പേര്‍ പങ്കെടുത്തു. കാട്ടുതീയുടെ തിക്തഫലങ്ങള്‍, ജലസംരക്ഷണം, ആഗോളതപനം…

2008 മുതൽ രാത്രി കാലഗതാഗത നിരോധനം ഏർപ്പെടുത്തിയ ബാവലി മൈസൂർ റോഡിന്റെ നിരോധന സമയത്തിൽ മാറ്റം വരുത്തണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ

മാനന്തവാടി: മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾക്കായി ജനറൽ ബോഡിയും ബോധവൽക്കരണ സെമിനാറും നടത്തി.മാനന്തവാടി വ്യാപാരഭവനിൽ മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി ബിജു ഉൽഘാടനം ചെയ്തു.അസോസിയേഷൻപ്രസിഡന്റ് കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു. താലൂക്ക് തഹസിൽദാർ എൻ ഐ ഷാജു, വില്ലേജ് ഓഫീസർ സുജിത് ജോസി, മാനന്തവാടി ഫയർസ്റ്റേഷൻ ലീഡിംഗ് ഫയർ മാൽ ബാലകൃഷ്ണൻ, ന്യൂ ഇൻഡ്യാ…

ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രോത്സവം ഫെബ്രുവരി 19 മുതല്‍ 25 വരെ

കല്‍പ്പറ്റ: ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രോത്സവം ഫെബ്രുവരി 19 മുതല്‍ 25 വരെ തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകള്‍, പ്രത്യേക വഴിപാടുകള്‍, മഹാഗണപതി ഹോമം, ഉത്സവബലി, ആറാട്ട്, പള്ളിവേട്ട, പ്രസാദ് ഊട്ട്, താലപ്പൊലിഘോഷയാത്ര എന്നിവ നടക്കും. 19ന് വൈകിട്ട് 5.30 മുതല്‍ നടതുറക്കല്‍,…

കല്‍പ്പറ്റ എന്‍.എം.എസ് കോളജില്‍ 20, 21 തിയ്യതികളില്‍ ‘തുറക്കുന്ന വാതായനങ്ങള്‍’

കല്‍പ്പറ്റ: കല്‍പ്പറ്റ എന്‍.എം.എസ് കോളജില്‍ ശാസ്ത്രയാന്‍ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കോളജിനെ അടുത്തറിയാന്‍ 20, 21 തിയ്യതികളില്‍  'തുറക്കുന്ന വാതായനങ്ങള്‍' എന്ന പേരില്‍ പരിപാടി നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി എന്‍.സി.സി ഗാര്‍ഡ് ഓഫ് ഓണര്‍, അഡ്വഞ്ചര്‍ ഗെയിംസ്, പുസ്തക പ്രദര്‍ശനം, കോളജ് മാഗസിനുകളുടെ പ്രദര്‍ശനം, സംവാദം, എന്‍.എസ്.എസ് സേവന…

കല്‍പ്പറ്റ ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രോത്സവം നാളെ മുതല്‍ 25 വരെ നടക്കും

കല്‍പ്പറ്റ: ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രോത്സവം നാളെ മുതല്‍ 25 വരെ നടക്കും. പൂര്‍ണമായും ഹരിത നിയമാവലിയനുസരിച്ചായിരിക്കും ഉത്സവംനടക്കുക. ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ഉത്സവം. വിശേഷാല്‍ പൂജകള്‍, പ്രത്യേക വഴിപാടുകള്‍, മഹാഗണപതി ഹോമം, ഉത്സവബലി, ആറാട്ട്, പള്ളിവേട്ട,…

പിണങ്ങോട് സി.എച്ച് സെന്റര്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ഇന്ന്

പിണങ്ങോട്: പിണങ്ങോട് സി.എച്ച് റിലീഫ് സെന്റര്‍ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഏകദിന ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍മേള ഇന്ന് വൈകിട്ട് ആറു മണി മുതല്‍ പിണങ്ങോട് മിനിസ്‌റ്റേഡിയത്തില്‍ നടക്കും. വിന്നേഴ്‌സിന് 30,000 രൂപയും, ട്രോഫിയും, റണ്ണേഴ്‌സിന് 20,000 രൂപയും ട്രോഫിയും നല്‍കും.

18wd58

ചരമം:കമ്മന ഓരത്തിങ്കൽ മത്തായി (പാപ്പച്ചൻ- 88) അന്തരിച്ചു

മാനന്തവാടി:കമ്മന ഓരത്തിങ്കൽ മത്തായി (പാപ്പച്ചൻ- 88) അന്തരിച്ചു. ഭാര്യ: പരേതയായ മേരി.  മക്കൾ: ജോയി, മേരി, ഗ്രേസി, അന്ന, ജോൺസൺ, ലിസി, ഷാജി, മിനി, ഷൈനി. മരുമക്കൾ: ചിന്നമ്മ, ജോസ്, കുര്യൻ, ഗ്രേസി, ജോണി, നീത, ജോസ്, സ്റ്റാൻലി, പരേതനായ ബേബി. ശവസംസ്കാരം ഞായറാഴ്ച 11.30- ന് കമ്മന ലിറ്റിൽ ഫ്ളവർ  പള്ളി സെമിത്തേരിയിൽ.