വയനാട്ടിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ മരിയന്‍ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ ദൈവമാതാവിന്റെയും, വി.സെബാസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി .ഫാദര്‍ അഗസ്റ്റിന് പുത്തന്‍പുര കൊടിയേറ്റി. അസി.വികാരി ഫാദര്‍ സുനില്‍ മഠത്തില്‍ സഹകാര്‍മ്മികനായിരുന്നു, 11 ദിവസം നീളുന്ന തിരുനാളില്‍ 10,11 തിയതികള്‍ പ്രധാന തിരുനാള്‍ ദിനങ്ങളാണ്. എല്ലാ ദിവസങ്ങളിലും വൈകുനേരം ദിവ്യബലി, നൊവേന, വചന പ്രഘോഷണം ഇവ…
