ജില്ലാ ആശുപത്രി കെട്ടിട നിർമ്മാണം എം.എൽ.എയുടെ തുറന്ന കത്ത് ജാള്യത മറക്കാനെന്ന് കോൺഗ്രസ്സ്. ജില്ലാ ആശുപത്രിയിൽ മുട്ടയും പാലും മുടങ്ങിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാണ് ജില്ലാ പഞ്ചായത്തിനെ പഴിചാരി എം.എൽ.എ.യും സി.പി.എം.ഉം കളിക്കുന്നതെന്നും കോൺഗ്രസ്സ് നേതാക്കൾ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജില്ലാ ആശുപത്രി കെട്ടിടവുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിന് കോൺഗ്രസ്സ് തയ്യാറാണെന്നും നേതാക്കൾ…
