പുതുക്കിയ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കും

   പൊതുവിതരണ വകുപ്പിന്റെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമുള്ള റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഇന്ന് (ഫെബ്രുവരി 15) മുതല്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കും.റേഷന്‍ കാര്‍ഡ് പുതുക്കല്‍ സമയത്ത് എന്തെങ്കിലും കാരണത്താല്‍ ഫോട്ടോയെടുത്തു റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാതെ പോയ കാര്‍ഡ് ഉടമകള്‍ (പഴയ റേഷന്‍ കാര്‍ഡ് ഹാജരാക്കണം), റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയ ആരംഭിച്ചതിനുശേഷം…

ക്ഷീരകര്‍ഷകപരിശീലനം 19 മുതൽ 24 വരെ

 കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ പരിശീലനം നല്‍കുന്നു. ഡയറി ഫാം ഫെബ്രുവരി 19  മുതല്‍ 24 വരെയാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 19 ന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുമായി പരിശീലന കേന്ദ്രത്തില്‍ എത്തണം.…

അസ്തമയം സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

ശൈശവ വിവാഹം, പോക്‌സോ നിയമം  എന്നീ വിഷയങ്ങള്‍ പ്രമേയമാക്കി വനിതാ ശിശുവികസന വകുപ്പിന്റയും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന അസ്തമയം  ഹ്രസ്വചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍  ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍…

07-1-1

കൽപ്പറ്റയിൽ ഫുട്ബോൾ ആരവം :വയനാട് ചാമ്പ്യന്‍സ് ലീഗ് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി.

കല്‍പ്പറ്റ: വയനാട് ഈഗിള്‍ ക്ലബ്ബിന്റെ ആതിഥേയത്തില്‍ നടക്കുന്ന വയനാട് ചാമ്പ്യന്‍സ് ലീഗ്  അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്  കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 പ്രമുഖ ടീമുകളാണ് കാല്‍പന്ത് കളിയുടെ മാറ്റുരക്കാനെത്തുന്നത്. കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ നടത്തുന്ന മേള…

IMG-20180214-WA0217

ജനറൽ ആശുപത്രിക്ക് മീപത്തെ പൊതു ശൗചാലയം വൃത്തിഹീനമായി കിടക്കുന്നത് രോഗികൾക്ക് ദുരിതമാകുന്നു.

  കൽപ്പറ്റ: ജനറൽ ആശുപത്രിക്ക് മീപത്തെ പൊതു ശൗചാലയം വൃത്തിഹീനമായി കിടക്കുന്നത് രോഗികൾക്ക് ദുരിതമാകുന്നു. ആശുപത്രിയിലെത്തുന്ന ആയിരത്തോളം രോഗികൾ എത്തുന്ന ആശുപത്രിയിലെ ശൗചാലയത്തിന്റെ അവസ്ഥയാണ് രോഗികൾക്ക് ദുരിതമാകുന്നത്. ആറ് ശുചി മുറികൾ ഉള്ള  ശൗചാലയത്തിലെ ഒരു ശുചി മുറി പോലും ഉപയോഗിക്കാൻ പറ്റില്ല. തീർത്തും മലിനമായി കിടക്കുകയാണ് ശുചി മുറികൾ. ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണം…

IMG-20180214-WA0213

വിവിധ ആവശ്യങ്ങളുന്നയിച്ച് ഹോട്ടല്‍ വ്യാപാരികള്‍ 22ന് (വ്യാഴാഴ്ച) കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോന്റ് അസോസിയേഷന്‍

കല്‍പ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഹോട്ടല്‍ വ്യാപാരികള്‍ 22ന് (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആയിരകണക്കിന് ആളുകള്‍ സ്വയം തൊഴിലെടുക്കുകയും, ലക്ഷകണക്കിന് ആളുകള്‍ക്ക് പ്രത്യക്ഷമായും, പരോക്ഷമായും തൊഴില്‍ നല്‍കുകയും ചെയ്യുന്ന ഹോട്ടല്‍ വ്യവസായ മേഖലയെ തകര്‍ക്കുന്ന സമീപനങ്ങളാണ്  കേന്ദ്ര-സംസ്ഥാന…

IMG-20180214-WA0215

കൽപ്പറ്റ ടൗണിലെ അനധികൃത കെട്ടിട നിർമ്മാണത്തെച്ചൊല്ലി കൽപ്പറ്റ നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി.

കൽപ്പറ്റ ടൗണിലെ അനധികൃത കെട്ടിട നിർമ്മാണത്തെച്ചൊല്ലി കൽപ്പറ്റ നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളും .നഗരസഭാ സെക്രട്ടറിയെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവച്ചു. അനധികൃത കെട്ടിടങ്ങളുടെ ഫയൽ ഹാജരാക്കണമെന്ന് ആവശ്യപെട്ടായിരുന്നു ബഹളമുണ്ടായത്.

IMG_20180214_125748

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) വേനലധിവക്കാലത്ത് തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ:അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) വേനലധിവക്കാലത്ത് തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം നല്‍കുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ അസാപ് നിലവില്‍ ഹയര്‍സെക്കന്ററി, കോളജ് തലങ്ങളില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു. അസാപിന്റെ പ്രവര്‍ത്തനം മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വേനലവധിക്കാലത്ത് നൈപുണ്യ പരിശീലനം നല്‍കുന്നത്.  സമ്മര്‍ സ്‌കില്‍…

IMG-20180214-WA0196

ജില്ലാ ആശുപത്രി കെട്ടിട നിര്‍മാണ വിവാദം- ജില്ലാ പഞ്ചായത്ത് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എല്‍ ഡി എഫ്.. അനാസ്ഥ തുടര്‍ന്നാല്‍ പ്രപക്ഷോഭം സംഘടിപ്പി്ക്കും.

മാനന്തവാടി;ജില്ലാ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ്  കെട്ടിട നിര്‍മാണത്തിന് ഭൗതിക സാഹചര്യം ഒരുക്കി കൊടുക്കാതെ സ്വന്തം വീഴ്ചകള്‍ മറച്ചു വെക്കുന്നതിന് വേണ്ടിയാണ് ജില്ലാ പഞ്ചായത് ഭാരവാഹികള്‍ അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ നടത്തുന്നതെന്ന് സി പി എം മാനന്തവാടി മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡ് മുഖേന 42 കോടി…

church

മലബാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മീനങ്ങാടിയിൽ ആരംഭിച്ചു.

 മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന  68-ാമത് മലബാര്‍ ബൈബിള്‍കണ്‍വെൻഷൻ തുടങ്ങി.. ഫെബ്രുവരി 13 മുതല്‍ 17 വരെ നടത്തുന്ന  കണ്‍വെന്‍ഷന്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളീകാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.. വിവിധ ദിവസങ്ങളില്‍  ഫാ. ഷാജി തുമ്പേച്ചിറയില്‍, ഫാ. ജിബി വാഴൂര്‍, . റോയി…