IMG-20180223-WA0021

ഷുഹൈബിന്റെ വീട് മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയും മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസും സന്ദർശിച്ചു.

സി.പി.എമ്മുകാർ കൊല ചെയ്ത കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ വീട് മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയും മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസും സന്ദർശിച്ചു. കുറ്റവാളികൾക്കെതിരെ നടപടിയും സി.ബി.ഐ. അന്വേഷണവും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് സമര  പന്തലിലും ജയലക്ഷ്മിയും ചിന്നമ്മ ജോസും ഐക്യ ദാർഢ്യമറിയിച്ചു.

ഷുഹൈബ് വധം: യു ഡി എഫ് മുഴുവന്‍ പഞ്ചായത്തുകളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തും

കല്‍പ്പറ്റ: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ മൃഗീയമായി വധിച്ച സി പി എം അരുംകൊല രാഷ്ട്രീയത്തിനെതിരെ കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി ശനിയാഴ്ച വൈകുന്നേരം എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.  കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തെറ്റായ ജനദ്രോഹ നടപടികളില്‍ പ്രതികരിച്ചും, വയനാട് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടും,…

yuvakkal

റോഡിലെ ദുരിതക്കുഴികള്‍ മണ്ണിട്ട് നികത്തിയുവാക്കള്‍

മടക്കിമല: കല്‍പ്പറ്റ-കമ്പളക്കാട് റോഡിലെ ദുരിതക്കുഴികള്‍ മണ്ണിട്ട് നികത്തി യുവാക്കളുടെ മാതൃക. കമ്പളക്കാട്ടെ ഒരുപറ്റം യുവാക്കളാണ് മെഡിക്കല്‍ കോളജ് ഭൂമിക്ക് സമീപത്തെ ഭീമന്‍ കുഴികളില്‍ മണ്ണും പാറപ്പൊടിയും കൊണ്ടിട്ട് ഗതാഗത യോഗ്യമാക്കിയത്. മുരണിക്കര വളവിന് തൊട്ടടുത്ത് റോഡില്‍ കുഴികളായിട്ട് ദിവസങ്ങളായി. ഇത് ഇതിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരുന്നത്. ഇത് മനസിലാക്കിയാണ് ഇവര്‍ വെള്ളിയാഴ്ച…

റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു.

റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ്  ഗ്രന്ഥാലയം മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തി  ഇന്നലെ  അത്യാഹിതങ്ങൾക്കു മുന്നിൽ സെൽഫി ക്യാമറയുമായി  നിന്ന ഒരു ജനത ഇന്ന് മനുഷ്യനെ തല്ലിക്കൊല്ലുന്നതിനു മുൻപിൽ സെൽഫി ക്യാമറയുമായി  നിൽക്കുന്നു നാളെ ഇവർ നമ്മുടെ സഹോദരിമാരുടെ മാനം കവരുന്നതിനു  മുന്നിൽ സെൽഫി ക്യാമറയുമായി നിൽക്കുന്നത് കാണാൻ ഇടവരുത്താതിരിക്കാൻ യുക്തിബോധമുള്ള സാംസ്കാരിക ബോധമുള്ള…

മധുവിന്റെ കൊലപാതക കികൾക്കെതിരെ കർശന നടപടിയും കുടുംബത്തിന് ധനസഹായവും നൽകണം: പി.കെ. ജയലക്ഷ്മി

കൽപ്പറ്റ: അട്ടപ്പാടിയിൽ മാനസികാസ്വാസ്ഥ്യമുള്ള മധു എന്ന പട്ടികവർഗ്ഗ യുവാവിനെ നിഷ്കരുണം മർദ്ധിച്ചു കൊന്ന സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും കെ.പി.സി.സി.എക്സിക്യൂട്ടീവ് അംഗവുമായ പി കെ ജയലക്ഷ്മി പറഞ്ഞു. മധുവിന്റെ കുടുംബത്തിന് അർഹമായ ധനസഹായം നൽകി സർക്കാർ ആ കുടുംബത്തെ ഏറ്റെടുക്കണം. സദാചാര പൊലീസ് ചമഞ്ഞ് നീചമായ കൊലപാതകത്തിൽ പങ്കാളികളായ…

ലാന്റ് അസൈൻമെന്റ് ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം. അഖിലേന്ത്യാകിസാൻ സഭ

കേരള ലാന്റ്‌ അസൈൻമെന്റ് ചട്ടം അഥവാ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.സർക്കാർ പട്ടയഭൂമി നിയമപ്രകാരം കൃഷിക്കും വീടിനും മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു. ഖനനത്തിനും കച്ചവട താൽപ്പര്യങ്ങൾക്കും വ്യവസായങ്ങൾ ആരംഭിക്കുന്നതിനും സർക്കാർ പട്ടയഭൂമി ഉപയോഗിച്ചാൽ ഗുരുതരമായ പരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും വയനാട്,…

IMG_20180222_120457

വേവിൻ ജെ.എൽ.ജി.ഭാരവാഹികൾക്ക് പരിശീലനം നൽകി.

വേവിൻ ജെ.എൽ.ജി.ഭാരവാഹികൾക്ക് പരിശീലനം നൽകി. കൽപ്പറ്റ: നബാർഡിന് കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന കാർഷികോൽപാദന കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനിയിൽ അംഗങ്ങളായ ജെ.എൽ.ജി.ഗ്രൂപ്പുകളുടെ ഭാരവാഹികൾക്ക് പരിശീലനം നൽകി. പരിപാടി യൂണിയൻ ബാങ്ക് കൽപ്പറ്റ ബ്രാഞ്ച് മാനേജർ  പി.ആർ. കിഷോർ ഉദ്ഘാടനം ചെയ്തു. വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ അധ്യക്ഷത വഹിച്ചു. സി.ഇ.ഒ. കെ.രാജേഷ്, മാനേജിംഗ്…

IMG-20180223-WA0003

വയനാട് വിത്തുത്സവം ഇന്ന് തുടങ്ങും.: നാടൻ വിത്തിനങ്ങൾക്ക് ഉയർന്ന ഔഷധ – പോഷക ഗുണങ്ങളെന്ന് കണ്ടെത്തി .

മൂന്ന് ദിവസത്തെ വയനാട് വിത്തുത്സവം ഇന്ന് മുതൽ കൽപ്പറ്റ പുത്തൂർ വയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ നടക്കും.  നാടന്‍ വിത്തുകളുടെ ഔഷധ ,പോഷക, ആരോഗ്യ ഗുണങ്ങള്‍ കൂടുതല്‍ വെളിപ്പെട്ട് വരുന്ന പശ്ചാതലത്തിലാണ് വിത്തുത്സവം: നാടന്‍ നെല്‍വിത്തുകള്‍ക്ക് അര്‍ബുദത്തെ ചെറുക്കാന്‍ ശേഷിയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഛത്തീസ്ഗഡിലെ നെല്‍വിത്തിനങ്ങളായ ഗത്വാന്‍(ഏമവtuമി), മഹാരാജി(ങമവമൃമഷശ), ലിച്ച(ഘ്യരവമ) എന്നിവയിലാണ് ഗവേഷകര്‍ പഠനം…

FB_IMG_1519352236936

തവിഞ്ഞാൽ സെന്റ് തോമസ് യു.പി. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ബൈക്ക് റാലി നടത്തി.

. മാനന്തവടി: തവിഞ്ഞാൽ  സെന്റ് തോമസ് യു.പി. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ബൈക്ക് റാലി നടത്തി.  സ്കൂൾ  മൈതാനത്ത്് നിന്ന് ആരംഭിച്ച റാലി തലപ്പുഴ  എസ്.ഐ. കെ. ദേവദാസ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകൻ  ടി.വി. ജോൺ , സ്കൂൾ  മാനേജർ  ഫാ. ആന്റോ  മമ്പള്ളിൽ ,  ഷാജി പായ്ക്കാട്, എ.വി. മാത്യു, റോയി…

IMG_20180223_074006

ചരമം:മീനങ്ങാടി അമ്പഴത്തിനാക്കുടിയിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (101) നിര്യാതയായി.

  മീനങ്ങാടി: അമ്പഴത്തിനാക്കുടിയിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (101) അന്തരിച്ചു.  ചോളയിൽ കുടുംബാംഗമാണ്. മക്കൾ: ഔസേഫ്, ഉതുപ്പ്, ജോർജ്, ലീല, മേരി, ജോയി, പരേതനായ പൗലോസ്.  മരുമക്കൾ:  അന്നമ്മ, അന്നക്കുട്ടി, ഏലിയാമ്മ, ആലീസ്, പരേതരായ ശോശാമ്മ,  വർഗീസ്, പൈലി. സംസ്കാരം വെള്ളിയാഴ്ച രണ്ടുമണിക്ക് മീനങ്ങാടി സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.