മുതിരേരി പളളിയിൽ തിരുനാൾ തുടങ്ങി

മാനന്തവാടി ∙ മുതിരേരി ചെറുപുഷ്പ പളളിയിൽ തിരുനാൾ തുടങ്ങി. വികാരി ഫാ.ജോസ് വടയാപറമ്പിൽ കൊടിയേറ്റി. പ്രധാന തിരുനാൾ ദിനമായ നാളെ  വൈകിട്ട്4.30ന് തിരുനാൾ കുർബാന, പ്രദക്ഷിണം എന്നിവ നടക്കും. സമാപന ദിനമായ ഞായറാഴ്ച കുർബാന,വചന സന്ദേശം, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം സ്നേഹവിരുന്ന് എന്നിവ നടക്കും.

കാരക്കാമല പളളിയിൽ തിരുനാൾ തുടങ്ങി

മാനന്തവാടി ∙ കാരക്കാമല സെന്റ് മേരീസ് പളളിയിൽ തിരുനാൾ തുടങ്ങി. വികാരിഫാ. ബിജു തുരുത്തേൽ കൊടിയേറ്റി. വിശ്വാസ പ്രഘോഷണ ദിനമായ നാളെ  വൈകിട്ട്അഞ്ചിന് തിരുനാൾ ദിവ്യബലി, ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവാദം എന്നിവനടക്കും. സമാപന ദിനമായ മറ്റന്നാൾ അമ്പെഴുന്നളളിക്കൽ, തിരുനാൾ ഗാനപൂജ, വചനസന്ദേശം, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടക്കും.

കാണ്മാനില്ല:കുഞ്ഞോം കരിമ്പില്‍ നെടുമ്പിലശ്ശേരി അണ്ണന്റെ മകന്‍ എന്‍.എ. വിജയന്‍ (28)

മാനന്തവാടി ∙ കുഞ്ഞോം കരിമ്പില്‍ നെടുമ്പിലശ്ശേരി അണ്ണന്റെ മകന്‍ എന്‍.എ.വിജയന്‍ (28) നെ ജനുവരി 19മുതല്‍ കാണ്മാനില്ലെന്ന പരാതിയിൽ വെളളമുണ്ടപൊലീസ് അന്വേഷണം തുടങ്ങി. കണാതാകുമ്പോള്‍ കറുത്ത ഷര്‍ട്ടും, കാവിമുണ്ടുമായിരുന്നു വേഷം. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരംലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ താഴെ പറയുന്ന ഫോണ്‍നമ്പറിലോ ബന്ധപ്പെടുക 9496 890 621.

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ് ഫെബ്രുവരി ആറ് മുതൽ

 കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറും എംപ്ലോയീസ് ഇൻഷുറൻസ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണൻ ഫെബ്രുവരി ആറ്, 20 തിയതികളിൽ കണ്ണൂർ ലേബർ കോടതിയിലും 27 ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 15നും 16നും വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 23 ന് കാസർഗോഡ് ജില്ലാ ലേബർ ഓഫീസിലും ഒന്ന്,…

ആട് വളർത്തലിൽ പരിശീലനം നൽകുന്നു.

കണ്ണൂർ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച്  ഫെബ്രുവരി 6, 7 തീയതികളിൽ ആട് വളർത്തലിൽ  പരിശീലനം  നൽകുന്നു.    പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്   ഫെബ്രുവരി മൂന്നിന്  രാവിലെ 10 മുതൽ പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ  ചെയ്യാവുന്നതാണെന്ന് പ്രിൻസിപ്പൽ  ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.   മൂൻകൂട്ടി  പേര്…

ദുരന്തനിവാരണ പരിശീലനം: മോക് ഡ്രിൽ അഞ്ചിന്

ദുരന്തനിവാരണ ലഘൂകരണ പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ മോക്ഡ്രിൽ സംഘടിപ്പിക്കുന്നു. കോട്ടത്തറ പഞ്ചായത്തുതല മോക് എക്‌സർസൈസ് ഫെബ്രുവരി അഞ്ചിന് വൈകുന്നേരം നാലുമണിക്ക് കോട്ടത്തറ ടൗൺ പരിസരത്താണ് നടക്കുക. ഏതെങ്കിലും ദുരന്തമുണ്ടായാൽ വിവിധ സർക്കാർ ഏജൻസികൾ പ്രവർത്തിക്കേണ്ട രീതി, എടുക്കേണ്ട മുൻകരുതലുകൾ എന്നിവ തൽസമയം ആവിഷ്‌കരിക്കുകയാണ് മോക് എക്‌സർസൈസിൽ നടക്കുക. തുടർന്ന് അവലോകന യോഗവും…

07

സംസ്ഥാന ബജറ്റിൽ വയനാടിനെ പൂർണ്ണ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ പ്രകടനവും യോഗവും നടത്തി

 കൽപ്പറ്റ: സംസ്ഥാന ബജറ്റിൽവയനാടിനെ പൂർണ്ണ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ പ്രകടനവും യോഗവും നടത്തി.കഴിഞ്ഞ വർഷത്തെ ബജറ്റിൽ പറഞ്ഞിരുന്ന പദ്ധതികൾ ആവർത്തിക്കുകയല്ലാതെ പുതിയ യാതൊരു പദ്ധതിയും ഈ ബജറ്റിലില്ല. ചികിൽസാ രംഗത്ത് വലിയ പ്രയാസം അനുഭവിക്കുന്ന വയനാട് ജില്ലക്ക് മെഡിക്കൽ കോളേജിനെ കുറിച്ചും ശ്രീചിത്തിര കോളേജിനെ കുറിച്ചും ബജറ്റിൽ പരാമർശിച്ചിട്ടില്ല.  സിപിഎം അധീനതയിലുള്ള ബ്രഹ്മഗിരിക്ക്…

FB_IMG_1517580113149

ദ്വാരക എ.യു.പി.സ്കൂൾ പഠനം ഇനി സ്മാർട്ട് ക്ലാസ്സ് റൂമിലൂടെ:സർക്കാർ ഫണ്ടുകൾ ഇല്ലാതെ പൊതു ജനപങ്കാളിത്തതോടെയാണ് സ്മാർട്ട് ക്ലാസ്സ് റൂമുകൾ നിർമ്മിച്ചത് .

ദ്വാരക എ.യു.പി.സ്കൂൾ പഠനം ഇനി സ്മാർട്ട് ക്ലാസ്സ് റൂമിലൂടെ.ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ നിർവ്വഹിച്ചു.സർക്കാർ ഫണ്ടുകൾ ഇല്ലാതെ പൊതു ജനപങ്കാളിത്തതോടെയാണ് നാല് സ്മാർട്ട് ക്ലാസ്സ് റൂമുകളും നിർമ്മിച്ചത് .  പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ,രക്ഷകർത്താക്കൾ,പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 8 ലക്ഷം രൂപ മുടക്കിയാണ്  നാല് അത്യാധുനിക ഹൈടെക് ക്ലാസ്…

മത്സ്യക്കുളം രജിസ്ട്രേഷന്‍ ക്യാമ്പ് നാളെ

പടിഞ്ഞാറത്തറ: ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകരുടെ കുളം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷാ ഫോറം വിതരണ ക്യാമ്പ് നടത്തുന്നു. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ ക്യാമ്പ് നാളെ  (ഫെബ്രുവരി 3 ശനി) രാവിലെ 11 മണി മുതല്‍ പടിഞ്ഞാറത്തറ കൃഷി ഭവനില്‍ വെച്ച് നടക്കും. ബന്ധപ്പെട്ട കര്‍ഷകര്‍ കുളത്തിന്‍റെ അളവ്, പത്ത് രൂപ എന്നിവ സഹിതം…

20180202_123919

തവിഞ്ഞാൽ സി.ഡി.എസ്.തിരഞ്ഞെടുപ്പ് സി.പി.എം.ന് മറുപടിയുമായി കോൺഗ്രസ്സ്. ഭരണപരാജയത്തിന്റെ ജാള്യത മറക്കാനാണ് കോൺഗ്രസ്സ് – ബി.ജെ.പി. ബന്ധം ആരോപികുന്നത്.

മാനന്തവാടി: തവിഞ്ഞാൽ സി.ഡി.എസ്.തിരഞ്ഞെടുപ്പ് സി.പി.എം.ന് മറുപടിയുമായി കോൺഗ്രസ്സ്. ഭരണപരാജയത്തിന്റെ ജാള്യത മറക്കാനാണ് കോൺഗ്രസ്സ് – ബി.ജെ.പി. ബന്ധം ആരോപികുന്നതെന്നും തവിഞ്ഞാൽ കോൺഗ്രസ്സ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. സ്ത്രീ ശാക്തീകരണ ലക്ഷ്യം വെച്ചുള്ള കുടുംബശ്രീ സംവിധാനത്തെ രാഷ്ട്രീയവൽക്കരിക്കാൻ കോൺഗ്രസ്സ് ഉദ്ദേശിക്കുന്നില്ലന്നും നേതാക്കൾ സി.ഡി.എസ്.തിരഞ്ഞെടുപ്പിൽ 11 വീതം തുല്ല്യ വോട്ടുകൾ ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെയാണ് ചെയർപേഴ്സണെയും വൈസ് ചെയർപേഴ്സണെയും…