വിത്തുകൈമാറിക്കൊണ്ട് വിത്തുല്‍സവം സമാപിച്ചു നാലാമത് വിത്തുല്‍സവത്തിന് വിത്തുകൈമാറ്റത്തിലൂടെ തിരശ്ശീല വീണു. പഴയതലമുറയിലെ കാരണവډാര്‍ പുതു തലമുറയിലെ കുട്ടികള്‍ക്ക് വിത്ത് കൈമാറ്റം നടത്തിക്കൊണ്ടും വരും തലമുറക്കായി വിത്ത് കരുതിവെക്കും എന്ന പ്രതിജ്ഞയോടെയുമാണ് വിത്തുല്‍സവത്തിന്റെ നാലാമത്തെ വര്‍ഷം അവസാനിച്ചത്. ജില്ലയിലെ എല്ലാ പഞ്ചായത്തില്‍ നിന്നും, മുന്‍സിപ്പാലിറ്റിയില്‍ നിന്നും കര്‍ഷകര്‍ അവരുടെ വിവിധങ്ങളായ വിള വിത്തു വൈവിധ്യം പ്രദര്‍ശിപ്പിക്കുകയും അവ…
