March 29, 2024

ജനറൽ ആശുപത്രിക്ക് മീപത്തെ പൊതു ശൗചാലയം വൃത്തിഹീനമായി കിടക്കുന്നത് രോഗികൾക്ക് ദുരിതമാകുന്നു.

0
Img 20180214 Wa0217
 
കൽപ്പറ്റ: ജനറൽ ആശുപത്രിക്ക് മീപത്തെ പൊതു ശൗചാലയം വൃത്തിഹീനമായി കിടക്കുന്നത് രോഗികൾക്ക് ദുരിതമാകുന്നു. ആശുപത്രിയിലെത്തുന്ന ആയിരത്തോളം രോഗികൾ എത്തുന്ന ആശുപത്രിയിലെ ശൗചാലയത്തിന്റെ അവസ്ഥയാണ് രോഗികൾക്ക് ദുരിതമാകുന്നത്. ആറ് ശുചി മുറികൾ ഉള്ള  ശൗചാലയത്തിലെ ഒരു ശുചി മുറി പോലും ഉപയോഗിക്കാൻ പറ്റില്ല. തീർത്തും മലിനമായി കിടക്കുകയാണ് ശുചി മുറികൾ. ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയെങ്കിലും ആവശ്യത്തിന് ശുചി മുറികൾ നിർമ്മിച്ചിട്ടില്ല. മാസത്തിൽ ഒരിക്കൽ പോലും ശൗചാലയം ശുചീകരിക്കാറില്ലന്നാണ് രോഗികൾ പറയുന്നത്.
 മുപ്പത് ലക്ഷം രൂപ ചെലവിൽ അഞ്ച് വർഷം മുൻപാണ് കൈനാട്ടിയിൽ പൊതു ശൗചാലയം നിർമ്മിച്ചത്. ജനറൽ ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായ തോടെ ഇവിടെ ആരംഭിച്ചതോടെ ഈ ശൗചാലയമാണ് രോഗികളുടെ ഏക ആശ്രയം. പൊതു ശൗചാലയമായതിനാൽ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ ശൗചാലയം ശുചീകരിക്കാറില്ല ശുചി മുറിയിലെ ക്ലോ സെറ്റുകളെല്ലാം പൊട്ടി തകർന്നിരിക്കുകയാണ് രോഗം പടർന്ന് പിടിക്കാവുന്ന സാഹചര്യമാണ് മാലിന്യം കെട്ടി നിൽക്കുന്നതിനാൽ ദുർഗന്ദം വമിക്കുന്നുണ്ട് ശുചിതത്തെക്കുറിച്ച് നാടുനീളെ ബോധവൽക്കരണം നടത്തുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് .സ്വന്തം സ്ഥാപനത്തിലെ ശുചി മുറി വൃത്തിയാക്കാൻ തയ്യാറാവുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത് .ദിവസവും ആയിരത്തിലേറെ രോഗികൾ എത്തുന്ന ആശുപത്രിയിലെ അവസ്ഥയാണിത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *