WhatsApp-Image-2018-02-07-at-1.06.33-PM

അധ്യാപക വൃത്തിയുടെ ധന്യത നിലനിര്‍ത്തുവാന്‍ അധ്യാപക സമൂഹത്തിന് കഴിയണം – പ്രിന്‍സ് അബ്രാഹം

  അധ്യാപനം ഒരു തൊഴില്‍ മാത്രമല്ല, അത് പവിത്രമായ ഒരു കര്‍മ്മമാണെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നേടുവാനുള്ള ഒരു മാര്‍ഗ്ഗമായി അധ്യാപക വൃത്തിയെ കാണുവാന്‍ ആര്‍ക്കും കഴിയുകയില്ലെന്നും കല്‍പ്പറ്റ  DYSP പ്രിന്‍സ് അബ്രാഹം പറഞ്ഞു. അധ്യാപനത്തിന്‍റെ മഹത്വം നിലനിര്‍ത്തുവാനുള്ള ആത്മാര്‍ഥമായ പ്രവര്‍ത്തനവും അര്‍പ്പണ മനോഭാവവും അധ്യാപക സമൂഹത്തിനുണ്ടാകണം. നമ്മുടെ രാഷ്ട്ര പുനര്‍ നിര്‍മ്മാണ പ്രക്രിയയുടെ അടിത്തറ പാകുന്ന മഹത്തായ…

തൊഴിലാളി മരത്തിൽ നിന്നും വീണു മരിച്ചു

മാനന്തവാടി:തൊഴിലാളി മരത്തിൽ നിന്നും വീണു മരിച്ചു. പടിഞ്ഞാറത്തറ കോട്ടാലക്കുന്ന് കോളനി ബോളന്റെ മകൻ ബാലൻ (40) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ   സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരത്തിന്റെ ചോല വെട്ടുന്നതിനിടെ തളർച്ച അനുഭവപ്പെട്ട ബാലൻ താഴേക്ക് വീഴുകയായിരുന്നു .. തുടർന്ന് ജില്ലാശുപത്രിയിലെത്തിച്ചൂവെങ്കിലും മരണപ്പെട്ടുകയായിരുന്നു.

ആദായ നികുതി റിട്ടേൺ 17-നകം സമർപ്പിക്കണം

 ജില്ലാ ട്രഷറിയിൽ നിന്നും സബ് ട്രഷറികളിൽ നിന്നും പെൻഷൻ വാങ്ങുന്നവരും, ജില്ലയിലെ വിവിധ ബാങ്കുകളിൽ നിന്നും സംസ്ഥാന പെൻഷൻ വാങ്ങുന്നവരും 2017-18 സാമ്പത്തിക വർഷത്തെ ആദായ നികുതി സ്റ്റേറ്റ്‌മെന്റ് ഫെബ്രുവരി 17നകം അതത് ട്രഷറികളിൽ സമർപ്പിക്കണം. സ്റ്റേറ്റ്‌മെന്റിൽ 80സി, 80ഡി, 80ഡിഡി, 80ഡിഡിബി മുതലായ കിഴിവുകൾ വരുത്തിയിട്ടുണ്ടെങ്കിൽ സാധൂകരിക്കുന്ന അനുബന്ധ രേഖകളും നൽകണം.  സമയപരിധിക്കുള്ളിൽ സ്റ്റേറ്റ്‌മെന്റ്…

‘മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളെ എങ്ങനെ സഹായിക്കാം’ ഓൺലൈൻ ബോധവൽകരണ സെമിനാർ 17-ന്

ഓൺലൈൻ ബോധവൽകരണ  സെമിനാർ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ് (നിഷ്) വനിതാ ശിശുവികസന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ 'മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളെ എങ്ങനെ സഹായിക്കാം' എന്ന വിഷയത്തിൽ ബോധവൽകരണ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17ന് രാവിലെ 10.30 ന് നിഷ് ക്യാമ്പസിൽ നടക്കുന്ന സെമിനാറിന് എം.എസ്. കുമാരി ഇന്ദിര നേതൃത്വം നൽകും.…

ട്രാൻസ്‌ജെേണ്ടഴ്‌സിന് അദാലത്ത് 22.ന്

 ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22ന് ട്രാൻസ്‌ജെേണ്ടഴ്‌സിന് വേണ്ടി അദാലത്ത് നടത്തും. പരാതികൾ ഫെബ്രുവരി 17 വരെ ജില്ല ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ സ്വീകരിക്കും. ഫോൺ 04936 207800.

സഹകരണ കോൺഗ്രസ്സ് പതാകജാഥ നാളെ വയനാട് ജില്ലയിൽ

 കണ്ണൂരിൽ ഫെബ്രുവരി 10 മുതൽ 12 വരെ നടക്കുന്ന എട്ടാമത് സഹകരണ കോൺഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമായി 3ന് തിരുവനന്തപുരത്തു നിന്നാരംഭിച്ച പതാകജാഥ നാളെ  (ഫെബ്രുവരി 8) ജില്ലയിലെത്തും.  കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് നയിക്കുന്ന പതാക ജാഥയ്ക്ക് വൈത്തിരിയിൽ രാവിലെ 9ന്  ആദ്യ സ്വീകരണം നൽകും.  ജില്ലയിലെ സഹകരണ സംഘങ്ങളുടെ ഭരണ സമിതി യോഗങ്ങൾ, ജീവനക്കാർ,…

കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നാളെ വയനാട്ടിൽ

 ജില്ലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്‌പെഷ്യൽ അഗ്രിക്കൾച്ചറൽ സോൺ പദ്ധതിയിൽ ഉൾപ്പെട്ട നെൽകൃഷി, പൂകൃഷി എന്നിവയെപ്പറ്റിയും, പത്ത് വില്ലേജുകളെ ഫ്രൂട്ട് വില്ലേജുകൾ ആക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി  നാളെ  (ഫെബ്രുവരി 8) ഉച്ചയ്ക്ക് 12.30 ന് മാനന്തവാടി സബ്കളക്ടർ ഓഫീസിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ യോഗം ചേരും. ജനപ്രതിനിധികൾ, നെൽകർഷക പ്രതിനിധികൾ, കൃഷി വകുപ്പ് ഡയറക്ടർ,…

പട്ടികളുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ നായ്ക്കളുടെ ഉടമ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ

വൈത്തിരി ചാരിറ്റിയിൽ വളർത്തു നായ്ക്കളുടെ കടിയേറ്റ് വീട്ടമ്മയായ രാജമ്മ   മരിച്ച സംഭവത്തിൽ വളർത്ത് നായ്ക്കളുടെ ഉടമയായ കാരിക്കൽ ജോസിനെ  വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ജോസിനെ കോടതി 14 ദിവസത്തേക്ക്    റിമാന്റ് ചെയ്തു ജയിലിലേക്കു അയച്ചു.രണ്ട് ദിവസം മുമ്പാണ് റോട് വീലർ ഇനത്തിൽപ്പെട്ട നായ്ക്കളുടെ കടിയേറ്റ് രാജമ്മ മരിച്ചത്.

IMG-20180207-WA0183

കാണാതായ വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മാനന്തവാടി:രണ്ടാഴ്ച   മുമ്പ് കാണാതായ   വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷനിലെ മലഞ്ചരക്ക് വ്യാപാരിയും, ഗ്രാമീണ ബാങ്ക് മുൻ കളക്ഷൻ ഏജന്റുമായ എടവക കമ്മോം കുരുടൻ ഷറഫുദ്ദീൻ (55) നെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 21 മുതൽ ഇദ്ധേഹത്തെ കാണ്മാനില്ലായിരുന്നു .. മാനന്തവാടി പോലീസ് മൂന്ന്…

IMG_20180207_162801

മാനന്തവാടി നഗരസഭക്കെതിരെ കൗൺസിലറും ഡി.സി.സി.ജനറൽ സെക്രട്ടറിയുമായ പി.വി. ജോർജ്.നഗരസഭ ഭരണം കെടുകാര്യസ്ഥതയും വികസന മുരടിപ്പും നിറഞ്ഞതാണെന്നും ജോർജ്

മാനന്തവാടി നഗരസഭക്കെതിരെ കൗൺസിലറും ഡി.സി.സി.ജനറൽ സെക്രട്ടറിയുമായ പി.വി. ജോർജ്.നഗരസഭ ഭരണം കെടുകാര്യസ്ഥതയും വികസന മുരടിപ്പും നിറഞ്ഞതാണെന്നും ജോർജ് നഗരസഭ ഭരണം രണ്ട് വർഷം പിന്നിട്ടിട്ടും കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി തുടങ്ങി വെച്ച പദ്ധതികൾ പോലും പൂർത്തിയാക്കാൻ കഴിയാതെ നിഷ്ക്രിക്രിയ ഭരണമാണ് നഗരസഭ നടമാടുന്നതെന്നും പി.വി. ജോർജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എൽ.ഡി.എഫിന് നഗരസഭ ഭരണം…