April 17, 2026

പഴശിരാജാ അവാര്‍ഡ് വിതരണം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിലെ സമഗ്ര വികസനത്തിന് സംഭാവന നല്‍കിയ മഹത് വ്യക്തികളെ ആദരിക്കുന്നതിന് വേണ്ടി പഴശിരാജാ കേളേജ് കമ്മ്യൂണിറ്റി നല്‍കുന്ന ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്ന 7-ാമത് പഴശിരാജാ അവാര്‍ഡ് വിതരണം ചെയ്തു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ക്കുള്ള അവാര്‍ഡ് ബത്തേരി രുപതാധ്യക്ഷന്‍ ഡോ: ജോസഫ് മോര്‍ തോമസില്‍ നിന്നും തങ്ങള്‍ക്കു വേണ്ടി ഷഹീര്‍ അലി ഷിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി. ജില്ലയുടെ സമഗ്ര വികസനത്തിനും പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യഭ്യാസ പുരോഗതിയ്ക്കും മത സൗഹാര്‍ദ്ദത്തിനും മാനവികതയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ബത്തേരി രൂപതാ മുഖ്യ വികാരി ജനറാള്‍ മോര്‍ മാത്യു അറമ്പന്‍മുടിയില്‍ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലിപ് കുമാര്‍, പ്രിന്‍സിപ്പാള്‍ എ.ഒ റോയ്, സി.ഇ.ഒ ഫാദര്‍ ടോണി കോഴിമണ്ണില്‍ പ്രൊഫസര്‍ താരാ ഫിലിപ്പ്, എം.എം സലില്‍, പ്രൊഫസര്‍ ജോഷി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *