March 29, 2024

ഡിസംബർ 1-ലോക എയ്ഡ്സ് ദിനം : റാലിയും ,ഫ്ലാഷ്മോബും സംഘടിപ്പിച്ചു

0
Img 20181201 Wa0029
 
തലപ്പുഴ : ലോക എയ്ഡ്സ് ദിനത്തിന്റെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി തവിഞ്ഞാൽ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രവും,തലപ്പുഴ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റും സംയുക്തമായി റാലിയും , ഫ്ലാഷ്മോബും സംഘടിപ്പിച്ചു . 1988ലാണ് ലോക രാജ്യങ്ങളിൽ എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത്  , 1991ൽ ന്യൂയോർക്കിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് എയ്ഡ്സിന് ചുവന്ന റിബൺ പ്രരൂപം നൽകിയതെന്നും ,
2030 ഓടെ എയ്ഡ്സിനെ ഇന്ത്യയിൽ  നിന്ന് ഇല്ലായ്മ ചെയ്യലാണ് ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും തലപ്പുഴ ടൗണിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്‌ഘാടനം ചെയ്ത്ക്കൊണ്ട് തവിഞ്ഞാൽ പഞ്ചായത്ത് വാർഡ് മെമ്പർ ടി.പ്രസാദ് പറഞ്ഞു . തലപ്പുഴ സ്കൂൾ മൈതാനത്ത് നിന്ന് ആരംഭിച്ച റാലി തലപ്പുഴ എസ്.ഐ സി.എ അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു .ചടങ്ങിൽ എസ്.പി.സി -ഡി.ഐ  എൻ.ജെ മാത്യു സ്വാഗതം പറഞ്ഞു .തലപ്പുഴ ഹൈസ്കൂൾ എച്ച്.എം പി.എ സ്റ്റാനി അദ്ധ്യക്ഷത വഹിച്ചു . ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ , വി.ഷാജി , സരിത ജോസഫ് എന്നിവർ സംസാരിച്ചു  .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *