April 29, 2024

എയ്ഡ്‌സ് ബോധവല്‍ക്കരണവുമായി റെഡ്‌ക്രോസ്

0
Img 20181201 Wa0031
എയ്ഡ്‌സ്
 ബോധവല്‍ക്കരണവുമായി റെഡ്‌ക്രോസ്
      ഞാന്‍ ഒരു എയ്ഡ്‌സ് ബാധിതനാണ്, എന്നെയൊന്ന് ആലിംഗനം ചെയ്യാമോ… എന്ന പ്ലക്കാര്‍ഡുമായെത്തിയ യുവാവ് വേറിട്ട അനുഭവമായി. ജില്ലാ കളക്ടറേറ്റിനു മുന്നില്‍ പ്ലക്കാര്‍ഡുമായി നിന്ന യുവാവിനെ വഴിയാത്രക്കാര്‍ ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അതിലെ വാചകം വായിച്ചവര്‍ ആദ്യമൊന്നു മടിച്ചു, പിന്നെ വഴിമാറി നടന്നു… ചിലരാകട്ടെ കൗതുകത്തോടെ ഹസ്തദാനം ചെയ്തു. അപൂര്‍വം ചിലര്‍മാത്രം ആ യുവാവിനെ ആലിംഗനം ചെയ്യാന്‍ സധൈര്യം മൂന്നോട്ടുവന്നു… ഒടുവില്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറെത്തി യുവാവിനെ ആലിംഗനം ചെയ്തതോടെയാണ് വഴിയാത്രക്കാര്‍ക്കടക്കം സംഭവം പിടികിട്ടുന്നത്. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയും കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന 'സുരക്ഷ' പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു വേറിട്ട കാമ്പയിന്‍ സംഘടിപ്പിച്ചത്. എയ്ഡ്‌സ് രോഗികളോടുള്ള പൊതുസമുഹത്തിന്റെ സമീപനം എന്താണെന്ന് മനസിലാക്കാനാണ് പ്ലക്കാര്‍ഡുമായി കളക്ടറേറ്റിനു മുന്നില്‍ നിന്നതെന്ന് പ്രൊജക്ട് മാനേജര്‍ ജിബിന്‍ കെ. എലിയാസ് പറഞ്ഞു. ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വയനാട് ചാപ്റ്റര്‍ ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് വാത്തൂപറമ്പില്‍, എം.ഇ.എ ഓഫീസര്‍ കെ.എസ്. തേജസ്സ്, പ്രൊജക്ട് കൗണ്‍സിലര്‍ അഷിക ദാസ്, ഔട്രീച്ച് വര്‍ക്കര്‍മാരായ സുമ, ലീന ജോളി, അജീഷ്, ലളിത രാജന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *