August 25, 2026

ആദർശിന് സഹായവുമായി സുമനസ്സുകൾ ഒരുമിക്കുന്നു: കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റി.

0
IMG-20181201-WA0016
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി മുള്ളൻകൊല്ലി ചണ്ണോത്തുക്കൊല്ലി സഞ്ജുവിന്റെ മകൻ ആദർശിന് തുടർചികിത്സ സഹായത്തിന് നിത്യ ചെലവിനുമായി സഹായഹസ്തവുമായി വിവിധ സംഘടനകൾ. രക്താർബുദം ബാധിച്ച ഒൻപത് വയസുകാരൻ ആദർശിന്റെ ദുരിത ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നതിനെതുടർന്നാണ് വിവിധ സംഘടനകളും രംഗത്ത് എത്തിയത് കുട്ടിക്ക് അണുബാധ ഏൽക്കാതെ താമസിക്കാൻ സ്ഥലമില്ലാത്തതിനെ തുടർന്ന് പുൽപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചിരുന്ന സഞ്ജുവിന്ചണ്ണോത്തു കൊല്ലിയിലെ വാടക വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. .നിരവധിയാളുകളാണ് ചികിത്സ സഹായം നൽകാൻ ഫോണിലൂടെ അമ്മയെ അറിയിച്ചിരിക്കുന്നത്. കയറി കിടക്കാൻ വീടില്ലാതെ ദുരിതത്തിലായിരിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിനും തുടർ ചികിത്സക്കും സഹായം നൽകാനും പല സംഘടനകളും തയ്യാറായിട്ടുണ്ട്.അടിയന്തിരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആദർശിന്റെ അമ്മയും നാട്ടുകാരും ആദർശിന്റെ ചികിത്സക്കായി പുൽപ്പള്ളി സൗത്ത് ഇൻഡ്യൻ ബാങ്കിൽ സഞ്ജു റ്റി.വി അക്കൗണ്ട് ആരംഭിച്ചു.അക്കൗണ്ട് നമ്പർ ' 02600530000 310 16, ഐ.എഫ്.സി. കോഡ് ടi BL .0000 260.. ആദർശിന്റെ ചികിത്സക്കായി ഓൾ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്സ്റ്റ് – അസോസിയേഷൻ പുൽപ്പള്ളി ഏരിയാ കമ്മിറ്റി കൺവീനർ സി.പി.ജോയിക്കുട്ടി ചെങ്ങനാമoത്തിൽ ആദർശിന്റ വീട്ടിലെത്തി അമ്മക്ക് സഹായം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *