May 7, 2024

അമ്പിലേരി അംഗൻവാടി ഇനി ശിശു സൗഹൃദ മോടിയിൽ

0
03 1
കൽപറ്റ:ശിശുസൗഹൃദ മോടിയുമായി കൽപറ്റ നഗരസഭയിലെ അമ്പിലേരിഅംഗൻവാടി. ജില്ലയിൽത െമാതൃകയായി  മാറുതിന്റെ തുടക്കമായി അംഗൻവാടിയുടെ കെട്ടിടവും പരിസരവും വർണ്ണചിത്രങ്ങൾകൊണ്ട് ഭംഗിയാക്കുകയും കുട്ടികൾക്കുളള കളിയുപകരണങ്ങൾ, വാട്ടർ പ്യൂരിഫയർ  എന്നിവ വിവിധ ഏജൻസികളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ തയ്യാറാക്കുകയും ചെയ്തു. ഇതിനകം തന്നെ നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കുളള മനോഹരമായ  ഇരിപ്പിടങ്ങളും ഒരുക്കി. മറ്റ് അംഗൻവാടികളെ അപേക്ഷിച്ച് ഈ കേന്ദ്രത്തിൽ കുട്ടികളുടെ എണ്ണവും കൂടുതലാണ്. 28 കുട്ടികളാണ് ഈ അംഗൻവാടിയിൽ എത്തുന്നത്. കുട്ടികൾക്ക് യൂണിഫോം, ഐഡികാർഡ് എന്നിവയും ഉണ്ട.് പ്രാദേശിക പിന്തുണയും അംഗൻവാടി വർക്കറായ കെ. വി. പ്രവിത ഹെൽപ്പറായ എം. ജയശ്രീ എന്നിവരുടെ സമർപ്പണമനോഭാവവും  ഈ അംഗൻവാടിയുടെ വിജയത്തിന് കാരണമായിട്ടുണ്ട്. ഇക്കഴിഞ്ഞ വെളളപ്പൊക്കകെടുതി അനുഭവിച്ച അംഗൻവാടികളിൽ ഓണിത്.ഈ സാഹചര്യത്തിൽ  മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂറൽ ലിറ്ററസി ആന്റ് ഹെൽത്ത് പ്രോഗ്രാം (ആർ.എൽ.എച്ച്. പി) ഭാരവാഹികൾ ഈ അംഗൻവാടി സന്ദർശിക്കുകയും സൗഹൃദ അംഗൻവാടിയായി മാറ്റുന്നതിനുളള പ്രവർത്തനങ്ങൾ നടത്തുതിന് തുടക്കമിടുകയും ചെയ്തു. കലാകാരൻമാർ രാത്രിയും പകലുമായി അംഗൻവാടിയും ചുറ്റുപാടും ചിത്രങ്ങൾ വരക്കുകയും കുട്ടികൾക്ക് ആവശ്യമായ കളിക്കോപ്പുകൾ എത്തിച്ചു നല്കുകയും ചെയ്തു. കൂടാതെ ചൈൽഡ്‌ലൈൻ, ജ്വാല, സീഡ്‌സ്, മുണ്ടേരി സൃഷ്ടിയും വിവിധ സാധനസാമഗ്രികൾ സംഭാവനയായി നല്കി.അംഗൻവാടി പരിസരത്ത് യോഗത്തിൽ വെച്ച് ജില്ലാ കലക്ടർ എ. ആർ. അജയകുമാർ ശിശു സൗഹൃദ അംഗൻവാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.  നഗരസഭ ചെയർപേഴ്‌സണ്‍ സനിതാ ജഗദീഷ് അധ്യക്ഷയായിരുന്നു. വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സമാരായ ഉമൈബമൊയ്തീൻകുട്ടി  ടി. മണി കൗണ്‍സിലർ, വി.എം റഷീദ്, വി. എം. ഹാരിസ്, ആർ.എൽ.എച്ച്.പി. ഡയറക്ടർ സരസ്വതി, ഫൗണ്ടർ ജോയി മാളിയേക്കൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ടി.പവിത്രൻ, സി.ഡി.പി.ഒ.  എം.എൻ.സുധ.സൂപ്രവൈസർ എം.സി ബാവ, എം കൃഷ്ണൻകു'ി, അംഗൻവാടി വർക്കർ കെ. വി പ്രവിത എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *