April 17, 2026

റിപ്പബ്ലിക്ക് ഡേയുടെ മുാന്നോടിയായി പ്രസംഗമത്സരം സംഘടിപ്പിച്ചു

0
07
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഗവണ്‍മെന്റ് കോളേജിൽ വെച്ച് റിപ്പബ്ലിക്ക് ഡേയുടെ മുാന്നോടിയായി പാട്രിയോട്ടിസം ആന്റ് നാഷണൽ ബിൽഡിംഗ് എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു.നെഹ്രു യുവകേന്ദ്രയുടെ വയനാട് ജില്ലാ യൂത്ത് കോഡിനേറ്റർ കെ.കുഞ്ഞമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.എം.എസ്.ജെയ്‌സ അധ്യക്ഷത വഹിച്ചു.അധ്യാപകരായ സി.എ.ഹരി പ്രസാദ്,വി.ജി.സജിമോൻ,വി.കെ.അജികുമാർ,കെ.അപർണ്ണ എന്നിവർ സംസാരിച്ചു.മത്സരത്തിൽ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥി ജോസഫ് ജെയിംസ് ഒന്നാം സ്ഥാനമായ 5000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും കരസ്ഥമാക്കി.കൽപ്പറ്റ ഗവണ്‍മെന്റ് കോളേജ് വിദ്യാർത്ഥിയായ അഭിഷേക് രാജ് രണ്ടാം സ്ഥാനമായ 3000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും നേടി.മൂന്നാം സ്ഥാനം 1000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥിനി പി.എ.അഖില നേടി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *