August 13, 2026

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപകർ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തി.

0
IMG_9601
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുക, ഹയർ സെക്കണ്ടറി ഏകീകരണം ഉപേക്ഷിക്കുക, ബ്രോക്കൺ  സർവ്വീസ് പെൻഷൻ പരിഗണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കാത്തലിക്ക് ടീച്ചേഴ്സ് ഗീൽഡിന്റെ ആഭിമുഖ്യത്തിൽ ദേശീയ മനുഷ്യാവകാശ ദിനത്തിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മാനന്തവാടി രൂപതാ ടീച്ചേഴ്‌സ്  ഗീൽഡ് പ്രസിഡണ്ട് സജി ജോൺ ധർണ്ണ ഉദ്ഘാടനം ചെയ്തു.   സംസ്ഥാന സമിതി അലക്സ് മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ  കെ.കെ ആന്റണി, ഷീൻസി ചെറിയാൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എക്സീ. അംഗം ഷാജൻ  സെബാസ്റ്റ്യൻ ധർണ്ണക്ക് നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *