May 9, 2026

ലോക മനുഷ്യാവകാശ ദിനത്തിൽ ഡി. ഡി ഓഫിസിലേക്ക് ഒരു കൂട്ടം അധ്യാപകരുടെ വായ് മൂടിക്കെട്ടി പ്രതിഷേധം.

0
IMG-20181210-WA0015
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: എയ്ഡഡ് സ്കൂളിലെ ഒരു കൂട്ടം അധ്യാപക- അനധ്യാപകർ ഡി. ഡി ഓഫിസിലേക്ക് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. മൂന്ന് വർഷത്തോളമായി ശമ്പളവും നിയമനവും സർക്കാർ അംഗീകരിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം. വിദ്യാഭ്യാസ  മന്ത്രിയ്ക്കും വകുപ്പിനും നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെയും  ഒരു തീരുമാനവുമായിട്ടില്ല.  ഉചിതമായ തീരുമാനം സർക്കാർ എടുത്തില്ലെങ്കിൽ  സമരം ശക്തമാകുമെന്ന് സംഘടന നേതാക്കൾ അറിച്ചു. നോൺ അപ്രൂവ്ഡ് ടിച്ചേർസ് യൂണിയൻ ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് ലബീബ്, നീന ഹെപ്സി ബി ദേവദാസ് , നിഷ, ജാൻസി കുന്നേൽ , ജുവാന ബി മരിയ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *