അനിൽകുമാറിന്റെ മരണം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കേരള കോൺഗ്രസ്സ്.
മാനന്തവാടി:
തവിഞാൽ സർവീസ്ബാങ്ക് ജീവനക്കാരൻ അനിൽകുമാറിന്റെ മരണം കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കേരള കോൺഗ്രസ്സ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി എം.സി.സെബാസ്റ്റ്യൻ. കേരള കോൺഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് ജില്ലാ കമ്മറ്റി അംഗങ്ങൾ ബാങ്കിന് മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റാരോപിതർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുന്നതോടൊപ്പം ആരോപണ വിധേയരായവരെ മാറ്റി നിർത്തി ബാങ്കിൽ നടന്ന ക്രമക്കേടുകളെ കുറ്റിച്ച് സമഗ്രമായ അന്വോഷണം നടത്തമെന്നും, മരണം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും പോലീസിന് പ്രതികളെ പിടികൂടാൻ കഴിയാത്തത് സി.പി.എം.ഉം പോലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും എം.സി.സെബാസ്റ്റ്യൻ കുറ്റപെടുത്തി.
ജില്ലാ പ്രസിഡന്റ് കെ.എം.അബ്രഹാം അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ജിതേഷ് കുര്യാക്കോസ്, ജില്ലാ നേതാക്കളായ പി.ജെ.കുര്യൻ, ഷാജു വർഗ്ഗീസ്, തങ്കച്ചൻ മലയോലിക്കൽ, വനിത കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.വത്സല തുടങ്ങിയവർ സംസാരിച്ചു.





Leave a Reply