April 26, 2024

അധ്യാപകനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്ത് വിദ്യാലയത്തിന്റെ സൽപേര് നിലനിർത്തണമെന്ന് വിവിധ സംഘടനകൾ

0
വിദ്യാർത്ഥി തീകൊളുത്തി ആത്മഹത്യ ചെയ്യ്ത സംഭവത്തിൽ ദുരൂഹത; കെ.എസ്.യു
ദ്വാരക സേക്രട്ട് ഹാർഡ് ഹൈസ്കൂളിൽ പഠിക്കുന്ന പ്ലസ്സ് വൺ വിദ്യാർത്ഥി പാലിയണ വൈഷ്ണവ് (17) തീ കൊളുത്തി ആത്മഹത്യ ചെയ്യ്ത സംഭവത്തിൽ  മരണക്കുറിപ്പ് കിട്ടിയ നിലക്ക് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യനുസരിച്ച് അധ്യാപകന്റെ പീഡനത്തിൽ മടുത്തുവെന്നും ജീവിതം അവസാനിപ്പിക്കുകയാണന്നും  നിയമം അദ്ദേഹത്തിന് ശിക്ഷ നൽകട്ടെയെന്നും എഴുതിയിട്ടുണ്ട്. അധ്യാപകനെതിരെ അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമൽജോയി പ്രസ്താവിച്ചു.സുശോഭ് ചെറു കുമ്പം, നിഖിൽ തോമസ്, അമൽ പങ്കജാക്ഷൻ, എന്നിവർ സംസാരിച്ചു.
*കുറ്റാരോപിതരെ നിയമത്തിന്റെ മുൻമ്പിൽ ശിക്ഷിക്കണം; യൂത്ത് കോൺഗ്രസ്സ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റി*
വെള്ളമുണ്ട:-
തരുവണ പാലയണയിലെ ചെമ്പോക്കണ്ടി വിനോദിന്റെ മകൻ വൈഷ്ണവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റാരോപിതർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് വെള്ളമുണ്ട  മണ്ഡലം ആവശ്യപ്പെട്ടു.
*മരണത്തിന് ഉത്തരവാദിയായ അധ്യാപകനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്ത് വിദ്യാലയത്തിന്റെ സൽപേര് നിലനിർത്തണമെന്ന്; വെള്ളമുണ്ട മണ്ഡലം ഐ.എൻ.ടി.യു.സി*
മരണത്തിന് ഉത്തരവാദിയായ അദ്യാപകനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്ത് വിദ്യാലയത്തിന്റെ സൽപേര് നിലനിർത്തണമെന്ന് വെള്ളമുണ്ട മണ്ഡലം ഐ.എൻ.ടി.യു.സി യോഗം ആവശ്യപ്പെട്ടു. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാത്ഥിയും കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിയും ട്രേഡ് യൂണ്യൻ നേതാവുമായ വിനോദ് പാലയാണയുടെ മകൻ വൈഷ്ണവ് തന്റെ ആത്മഹത്യാ കുറുപ്പിൽ അദ്യാപകന്റെ ശാരീരികവും മാനസികവുമായ പീഡനം മൂലം ഞാൻ മരണത്തിലേക്ക് പോകുന്നുവെന്നും .ഈ അഭ്യാപകന് നിയമ വിധേയമായ ശിക്ഷ വാങ്ങി കൊടുക്കണമെന്നും വ്യക്തമാക്കുന്നത് പോലീസും സ്കൂൾ അധികൃതരും ഗൗരവമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *