June 13, 2026

രാഹുൽ ഗാന്ധി ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന്റെ ഒന്നാം വാർഷികത്തിൽ കോൺഗ്രസ്സ് വിജയാഹ്ലാദ പ്രകടനം നടത്തി.

0
IMG20181211170434-1
By ന്യൂസ് വയനാട് ബ്യൂറോ

രാഹുൽ ഗാന്ധി ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയ്ക്ക് വിജയ കൊടി പാറിച്ചു കൊണ്ട് മൂന്ന് സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പിൽ ബി.ജെ.പി.യെ തൂത്തെറിഞ്ഞു കൊണ്ട് വിജയം കൈവരിക്കാൻ കോൺഗ്രസ്സ് പാർട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.ഇതിൽ ആഹ്ലാദ പ്രകടിപ്പിച്ചു കൊണ്ട് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. എക്കണ്ടി മൊയ്തുട്ടി, പി.വി.ജോർജ്ജ്, കെ.ജെ.കെ.പൈലി, ടി.എ.റെജി, ജേക്കബ് സെബാസ്റ്റ്യൻ,ഡെന്നിസൺ കണിയാരം, എ.എം. നിശാന്ത്, സുനിൽ കുമാർ എ, പി.ഷംസുദ്ദീൻ, എം.പി.ശശികുമാർ, സാബു പൊന്നിയിൽ അസീസ്സ് വാളാട്, എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news