June 28, 2026

മാനന്തവാടി നഗരസഭ ഇടത് ഭരണത്തിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭ യു.ഡി.എഫ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നഗരസഭ ഇടത് ദുർഭരണത്തിനെതിരെ ജനുവരി 10, 11, 12 തിയ്യതികളിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുവാൻ യു.ഡി.എഫ് കമ്മിറ്റി യോഗം തീരുമാനിച്ചു. വികസന കാര്യങ്ങളിലും ജനകീയ പ്രശ്നങ്ങളിലും ഇടപെടാതെ മുഖം തിരിഞ്ഞു നില്കുന്ന ഇടത് ഭരണത്തിനെതിരെ എല്ലാ ഡിവിഷൻ കേന്ദ്രങ്ങളിലും വാഹന പ്രചരണ ജാഥക്ക് സ്വീകരണം നല്കും.സമരജാലക്ക് യു.ഡി.എഫ് 101 അംഗ കമ്മിറ്റി രൂപികരിച്ചു.
ചെയർമാൻ: പി.വി.എസ്സ് മൂസ്സ
വൈ.ചെയർമാൻ: സണ്ണി ജോസ് ചാലിൽ
ജന: കൺവീനർ :ഡെന്നിസൺ കണിയാരം
ട്രഷറർ: കടവത്ത് ഷർഫുദ്ദീൻ
ജാഥാ ക്യപ്റ്റൻ: ജേക്കബ് സെബാസ്റ്യൻ
വെ. ക്യാപ്റ്റൻ: കടവത്ത് മുഹമ്മദ്
കോർഡിനേറ്റർ: പി.വി ജോർജ്
നഗരസഭ യു.ഡി.എഫ് ഡിവിഷൻ കൗൺസിലമാർ,യു.ഡി.എഫ്മാനന്തവാടി ബ്ലോക്ക്, മണ്ഡലം പാർട്ടി ഭാരവാഹികൾ – പോഷക സംഘടന  പ്രസിഡൻറുമാർ എന്നിവർ അംഗങ്ങളായി 101 അംഗ കമ്മിറ്റി രൂപികരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *