April 28, 2026

വയനാട്ടിൽ 631 വ്യക്തിഗത സംരംഭങ്ങളും 25 സംരംഭ കൂട്ടായ്മയും ആരംഭിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയംതൊഴില്‍ വിഭാഗത്തിന്റെ സഹകരണത്തോടെ കെസ്‌റു പദ്ധതിയിലൂടെ 631 വ്യക്തിഗത സംരംഭങ്ങളും മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബുകളിലൂടെ 25 സംരംഭ കൂട്ടായ്മയും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. കെസ്‌റുവിലൂടെ വ്യക്തിഗത സംരംഭങ്ങള്‍ തുടങ്ങിയവരില്‍ 368 പുരുഷന്‍മാരും 263 സ്ത്രീകളുമുണ്ട്. ഈ സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 26 സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ചെറുകിട മൃഗപരിപാലനം, തയ്യല്‍ തുടങ്ങിയ സംരംഭങ്ങളാണ് പ്രധാനമായും ആരംഭിച്ചത്. മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബുകളിലൂടെ ഇതുവരെ 25 സംരംഭ കൂട്ടായ്മകള്‍ ആരംഭിച്ചു. 16 ചെറുകിട വ്യവസായങ്ങളും രണ്ട് മൃഗപരിപാല (ഫാമുകള്‍) സംരംഭങ്ങളും അനുവദിച്ചു. ഏഴ് ബിസിനസ് സംരംഭങ്ങളും ജോബ് ക്ലബുകളിലൂടെ ആരംഭിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ഭക്ഷണശാലകളടക്കം നാല് സംരംഭങ്ങളും തുടങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്.  

MLM Software

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *