June 10, 2026

വനിതാമതിൽ ചലഞ്ച് പ്രതിരോധിക്കും -കെ പി എസ് ടി എ

0
05-2
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സമൂഹത്തിൽ വേർതിരിവുണ്ടാക്കി, ജനുവരി 1-ന് നടത്തുന്ന വനിതാ മതിലിൽ ജീവനക്കാരെയും അധ്യാപകരെയും നിർബന്ധപൂർവ്വം പങ്കെടുപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.സംസ്ഥാന സെക്രട്ടറി ടോമി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.എസ്.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജെ.ദേവസ്യ, സംസ്ഥാന എക്‌സി.അംഗങ്ങളായ കെ.ജി.ജോൺസൺ, സുരേഷ് ബാബു വാളൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം.ബേബിച്ചൻ, എം .എം.ഉലഹന്നാൻ, അബ്രഹാം ഫിലിപ്പ്, കെ.എസ്.മനോജ് കുമാർ, ഷെർലി സെബാസ്റ്റ്യൻ, എം.വി.ബിനു, ടി.എം.അനൂപ്, കെ.എ.തോമസ്, എം.വി.രാജൻ, പി.ടി.ഫ്രാൻസീസ്, എം.പി.കെ.ഗിരീഷ് കുമാർ, പി.സനൽകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *