ഡി.വൈ. എസ്.പി. യെ സ്ഥലം മാറ്റിയത് സംശയാസ്പദമെന്ന് അനിൽ കുമാറിന്റെ ഭാര്യ ഉമ്മൻ ചാണ്ടിയോട് .
തലപ്പുഴ: തലപ്പുഴയിൽ ആത്മഹത്യ ചെയ്ത അനിൽകുമാറിന്റെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. അര മണിക്കൂറിലേറെ അനിൽകുമാറിന്റെ വീട്ടിൽ ചിലവഴിക്കുകയും അനിൽകുമാറിന്റെ ഭാര്യയോടും അമ്മയോടും ആത്‌മഹത്യക്ക് കാരണമായ ബാങ്ക് ഇടപാടുകളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു.
അനിൽകുമാറിന്റെ ആത്‍മഹത്യ കേസ് അന്വേഷിച്ചിരുന്ന മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യയെ രണ്ട് ദിവസം മുമ്പ് സ്ഥലം മാറ്റിയതായുള്ള കാര്യം തികച്ചും സംശയാസ്‌പ്ദമാണ്. പി വാസുവിന്റെ പാർട്ടി പിടിപാട് തെളിയിക്കുന്നതാണ് ഇതെന്ന് അനിൽകുമാറിന്റെ ഭാര്യ ഉമ്മൻചാണ്ടിയോട് പറഞ്ഞു . ശേഷം അവിടെ നിന്ന് തന്നെ കെ.എം ദേവസ്യയെ വിളിക്കുകയും കേസിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു .
ഈ വിഷയം വളരെ ഗൗരവമായി മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും അറിയിക്കാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. .





Leave a Reply