April 17, 2026

തലപ്പുഴയിൽ ലഘുലേഖ വിതരണം ചെയ്ത് മാവോയിസ്റ്റുകളുടെ പ്രകടനം: ചിത്രം സി.സി.ടി.വി.യിൽ

0
IMG-20181215-WA0025
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴയിൽ ലഘുലേഖ വിതരണം ചെയ്ത് മാവോയിസ്റ്റുകളുടെ പ്രകടനം 

മാനന്തവാടി: സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽ കുമാറിന്റെ മരണം  കൊലപാതകമാണന്ന് ആരോപിച്ച് സി.പി. ഐ. മാവോയിസ്റ്റ് പ്രവർത്തകർ തലപ്പുഴയിൽ പോസ്റ്റർ പതിച്ചു. ആളുകൾക്ക് ലഘു ലേഖ വിതരണം ചെയ്ത മാവോയിസ്റ്റുകൾ  മുദ്രാവാക്യം വിളിച്ച് പ്രകടനവും നടത്തി. തലപ്പുഴ പോലീസ് സ്റ്റേഷന് സമീപത്തായി നാല് പത്തിനാല് എന്ന സ്ഥലത്താണ് സന്ധ്യയോടെ ആറംഗ മാവോയിസ്റ്റ് സംഘം എത്തിയത്. സി.പി.ഐ. മാവോയിസ്റ്റ് കബനി ദളത്തിന്റെ ഭാഗമാണ് ഇവരെന്ന് പോസ്റ്ററിൽ നിന്നും ലഘു ലേഖയിൽ നിന്നും വ്യക്തമാണ്. സംഘത്തിൽ സ്ത്രീകൾ ഉണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഒരാളുടെ ചിത്രം സമീപത്തെ സി.സി.ടി.വി.യിൽ പതിഞിട്ടുണ്ട്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *