August 24, 2026

പ്രളയകാലത്തെ സന്നദ്ധ പ്രവർത്തനം മാതൃകാപരം: ഐ.സി. ബാലകൃഷ്ണൻ എം.എൽ .എ.

0
IMG_20181216_122422
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: പ്രളയ കാലത്ത് വയനാട്ടിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനവും സന്നദ്ധ പ്രവർത്തനവും മാതൃകാ പരമായിരുന്നുവെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ പറഞ്ഞു. ഡോൺ ബോസ്കോ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും ബ്രഡ്സ്, കൊക്കകോള, കെയർ ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ ദുരന്തനിവാരണം എന്ന വിഷയത്തിൽ  നടന്ന  അന്തർദേശീയ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു  എം.എൽ. എ .   ഡോൺ ബോസ്കോ ഉൾപ്പടെ വിവിധ സ്ഥാപനങ്ങളുടെ സന്നദ്ധ സേവന പ്രവർത്തനം ശ്ലാഘനീയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . .ഡോൺ ബോസ്കോ ബംഗ്ലൂർ പ്രോ വിൻസ് വൈസ് പ്രിൻസിപ്പൽ ഫാ.ഡോ.ജോസ് കോയിക്കൽ മുഖ്യ പ്രഭാഷണവും ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പാൾ ഫാ.ഡോ.ജോയ് ഉള്ളാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ഫാ.സോജൻ പനച്ചിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ കോളേജുകളിൽ നിന്നും എൻ. ജി.ഒ തുടങ്ങിയ വിവിധ എജൻസികളിൽ നിന്നും 300 ഓളം പ്രതിനിധികൾ പങ്കെടുത്തു. .  സെമിനാർ  ഇന്ന് വൈകുന്നേരത്തോടെ  അവസാനിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *