April 23, 2024

സംസ്ഥാന യുവജനോത്സവത്തിൽ മികവ് തെളിയിച്ച പിണങ്ങോട് ഡബ്ല്യു. ഒ .ഹയർ സെക്കണ്ടറി സ്കുളിലെ പ്രതിഭകളെ ആദരിച്ചു.

0
Img 20181216 Wa0022
ആലപ്പുഴയിൽ വെച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ പിണങ്ങോട് ഡബ്ല്യു.  ഒ .ഹയർ സെക്കണ്ടറി സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനത്ത്
. ജില്ലയിൽ നിന്നും മത്സരിച്ച എല്ലാ ഇനങ്ങളിലും വിജയവുമായി ഈ വിദ്യാലയത്തിലെ  വിദ്യാർഥികൾ എ ഗ്രേഡ് നേടി.ഒപ്പന, കോൽക്കളി, ദഫ് മുട്ട്, സംഘഗാനം എന്നീ ഗ്രൂപ്പിനങ്ങളിൽ മത്സരിച്ച മുഴുവൻ വിദ്യാർഥികളും നാല്പത്തി നാല എ ഗ്രേഡും ഒരു ബി ഗ്രേഡുമായി ഗ്രേസ് മാർക്കിനർഹരായി.അഹ്സന ബില്ലാട കത്ത് അറബിക്കഥാ രചനയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും പെൻസിൽ ഡ്രോയിംഗിൽ അനിരുദ്ധ് സംസ്ഥാന തലത്തിൽ മൂന്നാംസ്ഥാനവും എണ്ണച്ഛായത്തിൽ എ ഗ്രേഡും നേടി. അറബിക് പദ്യം ചൊല്ലലിൽ അമൽ നിയാൻ എ ഗ്രേഡ് നേടി. സരീഹ അറബിക് ഉപന്യാസത്തിൽ എ ഗ്രേഡ് നേടി.കാവ്യകേളിയിൽ ദർശന ദിനേശൻ ബി ഗ്രേഡ് നേടി.സംഘ ഗാനത്തിലും ദഫ്മുട്ടിലും ജില്ലയിലെ ഒന്നാം സ്ഥാനക്കാരെ പിന്തള്ളി വിജയ മധുരം നുണയാൻ ടീമംഗങ്ങൾക്കു കഴിഞ്ഞു. വിദ്യാർഥികളെ വയനാട് മുസ്ലിം മാനേജ്മെൻറ് ,പി ടി എ, പ്രിൻസിപ്പാൾ, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
ഹൈസ്കുൾ വിഭാഗത്തിൽ അറബി നാടകം ,ഇംഗ്ലീഷ് സ്കിറ്റ് , ദഫ് മുട്ട് എന്നീ ഗ്രൂപ്പിനങ്ങളിൽ എ ഗ്രേഡ് ലഭിച്ചു .സംസ്ഥാന സ്കൂൾ കലോൽസവത്തിൽ 11 വർഷമായി അറബി നാടകത്തിൽ ആധിപത്യം തുടരുന്നു .ജില്ലയിലെ ഒന്നാം സ്ഥാനക്കാരെ പിന്തള്ളിയാണ് ,അറബിനാടകം സംസ്ഥാനത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് .മികച്ച നടിയായി അലീമത്ത് റിൻസിന തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് സ്കിറ്റ് മാന്വലിൽ ഉൾപ്പെടുത്തിയത് മുതൽ ജില്ലയെ പ്രതിനിധീകരിക്കുന്നത് ഈ സ്കൂളാണ് .ഇത്തവണ രണ്ടാം സ്ഥാനം  നേടുകയും ചെയ്തു. 
വ്യക്തിഗത ഇനത്തിൽ  ശ്രീശങ്കർ ലളിതഗാനത്തിലും ,സാനിയ രാജീവ് ഉറുദു കവിതാ രചനയിലും സഫ്ന സലാം ഉറുദു പ്രസംഗത്തിലും എ ഗ്രേഡ് നേടി .അറബി ഇനത്തിൽ മുഹമ്മദ് നബീൽ ക്വിസ് മൽസരത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി .മുഹമ്മദ് ജസീർ കെ.സി മുശാറയിലും ,മുഹമ്മദ് റിഷാദ് കഥാപ്രസംഗത്തിലും ,ഉബൈദ് എസ് പ്രസംഗത്തിലും എ ഗ്രേഡിനർഹരായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *