July 24, 2026

ജില്ലയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ ഇന്ന് കരിദിനം ആചരിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ  ജില്ലാകമ്മിറ്റിയുടെ  നേതൃത്വത്തിൽ  ജില്ലയിലെ  ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ കരിദിനം ആചരിക്കുന്നു. ഇൻസ്പെക്ടർമാരെ തരംതാഴ്ത്തുന്ന ഉത്തരവ് പിൻവലിക്കുക ,ഫീൽഡ് ഓഫീസർ പ്രമോഷൻ ഉടൻ നടപ്പാക്കുക ,കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് സൗജന്യം ആക്കുക, സ്ഥലംമാറ്റ പ്രക്രിയ പൂർണ്ണമായും ഓൺലൈൻ ആക്കുക, റൈക്ക് പുനഃസ്ഥാപിക്കുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ നടത്തുന്ന ധർണയ്ക്ക് അനുഭാവം പ്രകടിപ്പിച്ചാണ് ഇന്ന് കരിദിനം ആചരിക്കുന്നത്. ജില്ലാ സെക്രട്ടറി പി.ജെ ഷാജി ,ജില്ലാ പ്രസിഡണ്ട് റിജു
ജോസഫ് ,വൈസ് പ്രസിഡണ്ട് എം.പി ദിനുപ്,സലീല്, ജോയിൻ സെക്രട്ടറി പി.ജി  സബിത തുടങ്ങിയവർ  സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *