November 6, 2026

സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്ന് ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍

0
IMG_20181221_170551
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പതിനൊന്നാം ശമ്പള പരിഷ്‌ക്കരണം
നടപ്പിലാക്കി പരിഹരിക്കണമെന്ന് ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ്
കോണ്‍ഫെഡറേഷന്‍ വയനാട് ജില്ലാ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍
വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഘടനയുടെ നേതൃത്വത്തില്‍
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലയിലെ ബേങ്കുകളിലെയും സ്വകാര്യ
ബേങ്കുകളിലെയും ബാങ്ക് ഓഫീസേഴ്‌സ് വെള്ളിയാഴ്ച രാജ്യവ്യാപകമായി നടത്തിയ
പണിമുടക്ക് വയനാട്ടിലും പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
പെന്‍ഷന്‍ പരിഷ്‌ക്കരണം, നോണ്‍ ബേങ്കിംഗ് സേവനങ്ങള്‍ നിര്‍ബന്ധിച്ച്
നടപ്പാക്കാതിരിക്കുക, ഇന്‍ഷൂറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഷെയര്‍
മാര്‍ക്കറ്റ് ഉത്പന്നങ്ങള്‍ എന്നിവ അടിച്ചേല്‍പ്പിക്കാതിരിക്കുക.
യഥാര്‍ത്ഥ ബാങ്കിംഗ് സേവനങ്ങള്‍ ചെയ്യാന്‍ അനുവദിക്കുക, കോര്‍പ്പറേറ്റ്
കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുക,
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കുവേണ്ടി ബാങ്കിംഗ് മേഖലയെ
സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. ജില്ലാ സെക്രട്ടറി
പി.പി.മുഹമ്മദ് ഇസ്മയില്‍, ജോ.സെക്രട്ടറി സി.ടി.സുദേവ് എന്നിവര്‍
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *