April 20, 2024

വയനാട് ജില്ലയും ഹര്‍ത്താല്‍ വിമുക്തമാകുന്നു. ഇരകളാകുന്നവര്‍ക്ക് കേസ് സൗജന്യമായി നടത്തിക്കൊടുക്കുമെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ്

0
Img 20181221 122254
കല്‍പ്പറ്റ : വയനാട് ജില്ലയിലും ഹര്‍ത്താല്‍ വിരുദ്ധ – പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം വഹിക്കുമെന്ന് വയനാട്
ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ അരാഷ്ട്രീയ
സമരമുറയാണ് ഹര്‍ത്താലെന്നും ഇവര്‍ ആരോപിച്ചു. താല്‍പര്യമില്ലാത്തവരുടെ
മേല്‍ അക്രമം മൂലം അടിച്ചേല്‍പ്പിക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ഉയരുന്ന
ജനകീയ മുന്നേറ്റങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍
31ന് കല്‍പ്പറ്റ വുഡ്‌ലാന്റ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് ജനകീയ
കണ്‍വെന്‍ഷന്‍ നടത്തും. ഹര്‍ത്താലുകളില്‍ പ്രതിദിനം വയനാട്ടില്‍
വാണിജ്യവ്യവസായ ടൂറിസം തൊഴില്‍ മേഖലയിലുണ്ടാകുന്ന നഷ്ടം 80 കോടിയിലധികം
രൂപയാണെന്ന് ഇവര്‍ പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവരില്‍ നിന്ന്
മുഴുവന്‍ നഷ്ടപരിഹാരവും ഈടാക്കുന്നതിന് നിയമനടപടികള്‍ക്ക് വയനാട് ചേംബര്‍
ഓഫ് കോമേഴ്‌സ് സൗജന്യ സഹായം ചെയ്തുകൊടുക്കും. ഹര്‍ത്താല്‍ മൂലം ഇതിനോടകം
നഷ്ടം സംഭവിച്ചിവര്‍ക്കും നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍
ചെയ്യാവുന്നതാണ്. വയനാട് ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുമായി
സഹകരിച്ച് കോടതിയില്‍ കേസ് നടത്തുമെന്നും ഇവര്‍ പറഞ്ഞു. ഹര്‍ത്താല്‍
നടത്തി ജനജീവിതം തടസ്സപ്പെടുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും
സംഘടനകള്‍ക്കും വാണിജ്യവ്യവസായ മേഖലയിലുള്ളവരും പൊതുജനങ്ങളും മേലില്‍
യാതൊരുവിധ സാമ്പത്തിക സഹായവും സംഭാവനകളും നല്‍കരുതെന്ന് ഇവര്‍
അഭ്യര്‍ത്ഥിച്ചു. ഹര്‍ത്താലുകളോട് വിയോജിക്കാനും ഹര്‍ത്താല്‍ ദിനത്തില്‍
തൊഴിലെടുക്കാനും സഞ്ചരിക്കുവാനുമുള്ള സ്വാതന്ത്ര്യം അംഗീകരിക്കാന്‍
രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്
സര്‍ക്കാരും പോലീസും പിന്തുണ നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
31ന് കല്‍പ്പറ്റയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ലീഗല്‍ സര്‍വ്വീസസ്
അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വി.സുനിത ഉത്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി
പാറ്റാനി, മോഹന്‍ ചന്ദ്രഗിരി, അഡ്വ. ടി.എം.റഷീദ്, മാത്യു കരിക്കേടം,
ഒ.എ.വിനോദ് കുമാര്‍, ഡോ. വി.ജെ.സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *