May 7, 2024

ദേശീയപാതയിലെ യാത്രാ നിരോധനം: കേന്ദ്രത്തിന്റെ ഇടപെടൽ ഫലം ചെയ്യുമെന്ന പ്രതീക്ഷയിൽ വയനാട്.

0
കല്‍പ്പറ്റ: ദേശീയ പാതയിലെ യാത്രാ നിരോധന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വയനാട്. 
എന്‍.എച്ച്. 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയില്‍ നടന്നുവരുന്ന പ്രക്ഷോഭം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും വയനാട് എംപി രാഹുല്‍ ഗാന്ധിയുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും എം.പിയും നടത്തിയഇടപെടലിന്റെ ഭാഗമായി പ്രശ്‌നം അനുഭാവപൂര്‍ണമായ പരിഹരിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരിക്കുന്നത്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഗം  ഡല്‍ഹിയില്‍ ചെന്ന് കേരളമുഖ്യ മന്ത്രിയെയും. വയനാട് എം പി  രാഹുല്‍ ഗാന്ധി യെയും കാണുകയും.ദേശീയ പാത അടച്ചാല്‍ ഉണ്ടാവുന്ന ഭവിഷത്ത് അവതരിപ്പിക്കുകയും ചെയ്തു. ഇരുവരും കേരള ഹൗസില്‍ വച്ചാണ് വിഷയം ചര്‍ച്ച ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രി കേന്ദ്ര വനം -പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറേയും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെയും കണ്ടു.  ദേശീയപാത 766 അടക്കരുതെന്നും 766 പകരമായി മറ്റൊരു പാത ഇല്ലെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരുടെ മുമ്പില്‍ അവതരിപ്പിച്ചു. പ്രശ്‌നം അനുഭാവപൂര്‍വ്വം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയ കേന്ദ്രമന്ത്രിമാര്‍ വിഷയം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയില്‍ ഒരു വിദഗ്ധ സമിതിയെ നിയമിക്കാമെന്നു  മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. ഇതേ വിഷയം ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി ബിജെപി നേതൃത്വം കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. മുഖ്യമന്ത്രിയും രാഹുല്‍ഗാന്ധി എംപിയുമായുള്ള കൂടിക്കാഴ്ചാ സംഘത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ സുരേഷ് താളൂര്‍, ട്രഷറര്‍ സജി ശങ്കര്‍, ആക്ഷന്‍ കമ്മിറ്റി നേതാക്കളായ കെ.ജെ. ദേവസ്യ, മുഹമ്മദ്, കെകെ വാസുദേവന്‍, കെകെ അബ്രഹാം, എന്‍.എം.വിജയന്‍, ഷബീര്‍ അഹമ്മദ്, കെ.ഉസ്മാന്‍ മാനന്തവാടി, പി എം മത്തായി, ഹൈദ്രു കല്‍പ്പറ്റ, എംഎ അസൈനാര്‍, ഒവി വര്‍ഗീസ്, അഡ്വ. വിജയകുമാര്‍, അഡ്വ. പിഡി സജി, അഡ്വ. ടിഎം റഷീദ് എന്നിവര്‍ ഉണ്ടായിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *