April 27, 2026

ലഹരിക്കെതിരെ തെരുവുനാടകവുമായി വിദ്യാർഥികൾ

0
WEDWDL13.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപറ്റ: ഗാന്ധി ജയന്തി ദിനത്തിൽ ലഹരിക്കെതിരെ പൊതു മനസാക്ഷിയുണർത്തുക എന്ന 
ലക്ഷ്യവുമായി വിദ്യാർഥികളുടെ തെരുവുനാടകം. കൽപറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 
എൻ.എസ്.എസ് വിദ്യാർഥികളാണ് ‘കാവലാൾ’ എന്ന തെരുവു നാടകം കൽപറ്റ പുതിയ ബസ് സ്​റ്റാൻഡ് പരിസരത്ത് അവതരിപ്പിച്ചത്. അധ്യാപകരായ ഷാനു ജേക്കബ്, ഷീബ, സജിന, 
എൻ.എസ്.എസ് ലീഡേഴ്സായ നേഹ, ജോയൽ എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *