April 26, 2026

സ്‌കൂള്‍ പരിസരത്ത് ആശുപത്രി മാലിന്യങ്ങള്‍ ഉപേക്ഷിച്ചു.

0
IMG-20191002-WA0399.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ;സ്‌കൂള്‍ പരിസരത്ത് ആശുപത്രിമാലിന്യമടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.തരുവണ ഗവണ്‍മെന്റ് യുപിസ്‌കൂള്‍ കുന്നിന്‍ മുകളിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വാഹനത്തിലെത്തിച്ച മാലിന്യം ഉപേക്ഷിച്ചത്.ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്് പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളിലും അല്ലാതെയും മാലിന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.വടകരയിലുള്ള സിഎം ആശുപത്രിയുടെ പേരിലുള്ള ബില്ലുകളും ആശുപത്രിയില്‍ നിന്ന്ുപേക്ഷിക്കുന്ന റബ്ബര്‍ ഉറകളും മാലിന്യത്തിലുണ്ട്.വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി പഞ്ചായത്തിലും വെള്ളമുണ്ട പോലീസിലും പരാതി നല്‍കിത് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് വടകരയില്‍ നിന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ വൈകുന്നേരത്തോടെ മാലിന്യം പോലീസ് സംരക്ഷണത്തില്‍ തിരികെ കയറ്റി.മാലിന്യം തള്ളിയ വാഹനം കണ്ടെത്തുന്നതില്‍ പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നതായി ആരോപണമുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *