April 26, 2026

മുണ്ടേരിയെ സുന്ദരിയാക്കി വിദ്യാർത്ഥികൾ : ഇനി മുണ്ടേരിയും ഹരിതാഭമാകും.

0
IMG-20191002-WA0368.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മുണ്ടേരി സ്കൂൾ വിദ്യാർത്ഥികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് മുണ്ടേരി ടൗൺ ,പരിസര പ്രദേശങ്ങൾ, സ്കൂൾമതിൽ, ഗ്രൗണ്ട്, എന്നിവ ശുചീകരിച്ചു. ഉദ്ഘാടനം സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ എ.ഡി.എൻ.ഒ സോമൻ സി. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സജീവൻ പി.ടി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ ഗോപിനാഥൻ ഗാന്ധിജയന്തി സന്ദേശം
നൽകി.സ്റ്റാഫ് സെക്രട്ടറി സജി ആന്റോ അധ്യാപകരായ ഷീബ എം, ഹഫ്സത്ത്. ടി, ഷാനു ജേക്കബ്, വിദ്യാർത്ഥികളായ ഉത്തര എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
 പരിപാടിയോടനുബന്ധിച്ച് ഹരിത മിഷനുമായി സഹകരിച്ച് ജൈവ ഉദ്യാനം വൃത്തിയാക്കലും, മരങ്ങൾ നട്ടുപിടിപ്പിക്കലും നടത്തുകയുണ്ടായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *