April 26, 2026

കാപ്പിയും കാന്താരിയും പദ്ധതി തുടങ്ങി.

0
IMG-20191002-WA0614.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:  ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ കാപ്പി കൃഷിയുടെ ഇടവിളയായി കാന്താരി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന   എന്ന പദ്ധതിയുടെ ഉത്‌ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഉഷ തമ്പി നിർവഹിച്ചു. ചടങ്ങിൽ കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ  വിജയ ലക്ഷ്മി മുഖ്യ പ്രഭാഷണവും ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ വൈസ് പ്രസിഡന്റ്  ലവ്‌ലി അഗസ്റ്റിൻ 'കാപ്പിയും കാന്താരിയും' പദ്ധതി വിശദീകരണവും നടത്തി. സി കെ സിറാജുദ്ധീൻ അധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങിൽ ചാപ്റ്റർ സെക്രട്ടറി ഷാജി തദ്ദേവൂസ് സ്വാഗതവും പദ്ധതിയ്ക്കായി സ്ഥലം വിട്ടുതന്ന  ബേബി മാത്യു നന്ദിയും പറഞ്ഞു. ചടങ്ങിൽ കൽപ്പറ്റ മുൻസിപ്പാലിറ്റി കൗൺസിലർ  വിനോദ്കുമാർ ഓണിവയൽ റെസിഡെൻന്റ് അസോസിയേഷൻ പ്രസിഡണ്ട്  പ്രഭാകരൻ എന്നിവർ ആശംസയർപ്പിച്ചു. അഡ്വ അബ്‌ദുറഹിമാൻ കാദിരി, രത്നരാജ്, മുഹമ്മദ് മാസ്റ്റർ, പി ഡി മൈക്കിൾ, മുഹമ്മദാലി, പി കബീർ, ഷാജി പോൾ, നിഷ ദേവസി, ഉമർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *