April 20, 2024

വയനാട് ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേള 10 മുതൽ.

0


സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടിയുളള ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേള ഒക്‌ടോബര്‍ 10,11 തീയ്യതികളില്‍ നടക്കും. ഒക്‌ടോബര്‍ 10-ന് കല്‍പ്പറ്റ    എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ക്രിക്കറ്റ്, പവര്‍ലിഫ്റ്റിംഗ്, റസ്‌ലിംഗ്, വെയ്റ്റ്‌ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്ക്, കബഡി, ലോണ്‍ടെന്നീസ് ടീം സെലക്ഷനും, കല്‍പ്പറ്റ കോസ്‌മോ ക്ലബില്‍ ഷട്ടില്‍ മത്സരങ്ങളും,  11-ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സ്, ചെസ്സ് മത്സരങ്ങളും, സുല്‍ത്താന്‍ ബത്തേരി ചുങ്കം ഗുരുകുലം റോഡിലുള്ള   ദി വയനാട് ക്ലബ്ബ് നീന്തല്‍കുളത്തില്‍ നീന്തല്‍, വാട്ടര്‍പോളോ ടീം സെലക്ഷനും, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ ചെന്നലോട് ടേബിള്‍ ടെന്നീസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും    നടക്കും.പങ്കെടുക്കുന്നവര്‍ മത്സര ദിവസം രാവിലെ 9.30 നകം അതതു കേന്ദ്രങ്ങളില്‍ ഹാജരാകണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.                            
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *