April 27, 2024

നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു: ഭീതിപരത്തിയ പുലിയെ പിടികൂടി

0
ബത്തേരി:
നാട്ടുകാരുടെ  പ്രതിഷേധം ഫലം കണ്ടു.

പൂതാടി പഞ്ചായത്തിലെ മാതമംഗലം പ്രദേശത്തെ ഭീതിപരത്തിയ പുലിയെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവെച്ചശേഷമാണ് പുലിയെ പിടികൂടിയത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു. പൂതാടി ചീയമ്പം ബൊമ്മൻ കോളനിക്ക് സമീപം വച്ചാണ് പുലിയെ പിടികൂടിയത്. രാവിലെ ബൊമ്മൻ കോളനിക്ക് സമീപത്തെ കാപ്പി തോട്ടത്തിലാണ് പുലിയെ കണ്ടത്. തുടർന്ന് വനപാലകർ പുലിയെ പിന്തുടർന്നു. ഇതിനിടയിൽ പുലി കൂടുതൽ ജനവാസകേന്ദ്രത്തിൽ നീങ്ങിയതോടെ മയക്കുവെടി വെക്കുകയായിരുന്നു. തുടർന്ന് വല ഉപയോഗിച്ച് പുലിയെ പിടികൂടി. മാതമംഗലത്ത് സ്ഥാപിച്ചിരുന്ന കൂട് എത്തിച്ച ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റി. പുലിയെ ബത്തേരിയിലേക്ക് കൊണ്ടുപോയി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *