November 9, 2026

നല്ലനടപ്പ് സംവിധാനം സമൂഹത്തിന് പ്രയോജനപ്രദം :ജില്ലാ പ്രൊബേഷന്‍ ഉപദേശകസമിതി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

അബദ്ധത്തില്‍ ചെറിയ കുറ്റക്യത്യങ്ങളില്‍പ്പെട്ടവരെ മാനസികസാമൂഹിക പരിവര്‍ത്തനത്തിലൂടെ ഉത്തമ പൗരന്മാരാക്കി മാറ്റുന്നതിനുള്ള നല്ലനടപ്പ് നിയമത്തിന്റെ ആനുകൂല്യം അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് ജില്ലാ പ്രൊബേഷന്‍ ഉപദേശകസമിതി യോഗം അഭിപ്രായപ്പെട്ടു.  ചില കുറ്റക്യത്യങ്ങള്‍ ചെയ്യുന്നവരെ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ജയില്‍ ശിക്ഷ തല്‍ക്കാലം മാറ്റിവെച്ച് സമൂഹത്തിലും സ്വന്തം കുടുംബത്തിലും തന്നെ ജീവിക്കാന്‍ അനുവദിച്ച് സാമൂഹിക മാനസിക പുനരധിവാസം സാദ്ധ്യമാക്കുന്ന സംവിധാനമാണ് പ്രൊബേഷന്‍ എന്ന നല്ലനടപ്പ് സംവിധാനം. ചെറിയ കുറ്റക്യത്യങ്ങള്‍ ചെയ്യുന്നവര്‍ ജയിലിലെത്തി വന്‍കുറ്റവാളികളുമായി സഹവാസം വന്ന് കൊടുംകുറ്റവാളികളായി മാറാതിരിക്കാന്‍ ഈ സംവിധാനം പ്രയോജനപ്പെടും. അതിനാല്‍ പ്രൊബേഷന്‍ നിയമത്തിന് അര്‍ഹതയുള്ള എല്ലാ കേസ്സുകളിലും കോടതികള്‍ റിപ്പോര്‍ട്ടുകള്‍ തേടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രൊബേഷന്‍ നിയമത്തെകുറിച്ച് സമൂഹത്തില്‍ വ്യാപകമായ ബോധവല്‍ക്കരണം ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. അതിന് നിയമ സേവന അതോറ്റിയുടെ സഹകരണത്തോടെ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. 

    എ.ഡി.എം തങ്കച്ചന്‍ ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി. വി.പി സുരേന്ദ്രന്‍, ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ഹണി.ജി.അലക്‌സാണ്ടര്‍,കല്‍പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ സനിത ജഗദീഷ്., കെ.മുഹമ്മദ് കുട്ടി പരിയാരം എന്നിവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *