May 7, 2024

ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ്ണ 10 ന്

0
കൽപ്പറ്റ: 
വയനാട് ജില്ലയിലെ തൊഴിൽ മേഖലകളിൽ നില നിൽക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് ഐ.എൻ.ടി യു. സി.ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കലക്ടറേറ്റ് ധർണ്ണ *ഒക്ടോബർ 10 വ്യാഴാഴ്ച* മുൻ മന്ത്രി *ആര്യാടൻ മുഹമ്മദ്* ഉദ്ഘാടനം ചെയ്യും. തോട്ടം തൊഴിലാളി മേഖലയിലെ കൂലി വർധിപ്പിക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, 15 വർഷം പൂർത്തിയായ വാഹനങ്ങൾ നിരത്തിലിറക്കരുത് എന്നതടക്കമുള്ള തൊഴിലാളി ദ്രോഹ നടപടികൾ ഉൾക്കൊള്ളുന്ന മോട്ടോർ വാഹന ബിൽ ഭേദഗതി പിൻവലിക്കുക, തൊഴിലുറപ്പു മേഖലയിലെ അനിശ്ചിതത്വം പരിഹരിക്കുക, തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കുക, ക്വാറി സ്തംഭനാവസ്ഥ പരിഹരിക്കുക, അതു കാരണം പ്രതിസന്ധിയിലായ നിർമാണ മേഖലയിലെയും, ടിപ്പർ,ലോഡിംഗ് മേഖലകളിലെയും പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടും ഇത്തരം വിഷയങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് പ്രശ്ന പരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഐ.എൻ.ടി.യു.സി നടത്തുന്ന കലക്ടറേറ്റ് ധർണ്ണയിൽ മുഴുവൻ തൊഴിലാളികളും നേതാക്കളും എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡണ്ട് പി.പി.ആലി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *