November 9, 2026

ലോക വയോജന ദിനാഘോഷവും വയോജനോത്സവവും സംഘടിപ്പിച്ചു

0
05.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും ആഭിമുഖ്യത്തിൽ .ലോക വയോജന ദിനാഘോഷവും വയോജനോത്സവും നടത്തി.സി.കെ.ശശീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ മുതിർന്ന പൗരന്മാരെ ആദരിച്ചു. വൈസ് ചെയർമാൻ ആർ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.കെ.അലീമ (105-വയസ്സ്), എൻ.നിങ്കാ ചാരി (95- വയസ്സ്) എന്നിവരാണ് ആദരിക്കപ്പെട്ടത്.അനില തോമസ്, ബിന്ദു ജോസ്, ടി.മണി, കെ.അജിത, ഉമൈബ മൊയ്തീൻകുട്ടി, വി.ഹാരിസ്, പവിത്രൻ തൈക്കണ്ടി, സിനോജ് പി.ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. വയോജനങ്ങൾ, സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരുടെ കലാവിരുന്നും  സിം ഗേർസ് ഓഫ് വയനാടിന്റെ കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു. വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *