November 9, 2026

സബ് കളക്ടര്‍ക്ക് വയനാട് പ്രസ്സ് ക്ലബ്ബ് യാത്രയയപ്പ് നല്‍കി

0
IMG-20191005-WA0102.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം വയനാടിന്റെ ഹൃദയത്തിലിടം നേടി ചുരമിറങ്ങുന്ന സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസിന് വയനാട് പ്രസ്സ് ക്ലബ് യാത്രയയപ്പ്
 നല്‍കി. പ്രളയമടക്കമുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിച്ച വയനാടന്‍ ജനതക്ക് ഇച്ഛാശക്തിയോടെ സേവനപാതയിലൂടെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ എന്‍.എസ്.കെ ഉമേഷ് ഉദ്യോഗസ്ഥനെന്ന നിലയില്‍ മാതൃക കാട്ടിതന്ന മഹത് വ്യക്തിയെന്ന് പ്രസ്സ് ക്ലബ് ഭാരവാഹികൾ  പറഞ്ഞു. പ്രസ്സ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എ.എസ് ഗിരീസ് , സി.വി ഷിബു, എം ഷാജി, കെ.എ അനിൽകുമാർ, നിസാം കെ അബ്ദുള, ഇല്യാസ് പള്ളിയാൽ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *