August 14, 2026

ജില്ലാ സ്കൂൾ ശാസ്ത്രമേള:സ്വാഗത സംഘം രൂപീകരിച്ചു

0
IMG-20191005-WA0358.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ : ഒക്ടോബർ 16,17 തിയതികളിൽ നടത്തപ്പെടുന്ന  വയനാട്  ജില്ലാ സ്കൂൾ ശാസ്ത്രമേളയുടെ സ്വാഗത സംഘ രൂപീകരണം തലപ്പുഴ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ    സംഘടിപ്പിച്ചു . തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ അധ്യക്ഷനായ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് എ..പ്രഭാകരൻ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു .മേളയോടനുബന്ധിച്ചുള്ള വിവിധ സബ് ‌കമ്മിറ്റികളുടെ രൂപീകരണവും നടന്നു.സ്വാഗത സംഘ ചെയർപേഴ്‌സനായി അനീഷ സുരേന്ദ്രനെയും ജനറൽ കൺവീനറായി തലപ്പുഴ സ്കൂൾ പ്രിൻസിപ്പാൾ സി.പി സലിം മാസ്റ്ററെയും തിരഞ്ഞെടുത്തു.യോഗത്തിൽ ഹെഡ് മാസ്റ്റർ പി.എ  സ്റ്റാനി സ്വാഗതവും,അധ്യാപകനായ  അബ്ദുൽ റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
 യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സി . പ്രസാദ് , ഉപജില്ലാ വിദ്യാഭാസ ഡയറക്റ്റർ എം.കെ ഉഷാദേവി ,കെ.പുഷ്പൻ ജോസ് പാറക്കൽ ,ടി.റഹീസ്, കെ.ജെ ബിനു എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *