പതിനാല് കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ അമ്പതുകാരൻ അറസ്റ്റിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കമ്പളക്കാട്: പതിനാല്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ അമ്പതുകാരൻ അറസ്റ്റിൽ. കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ മലപ്പുറം സ്വദേശിയും നിലവിൽ കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നയാളുമായ പള്ളിയിലവളപ്പിൽ ബാലചന്ദ്രൻ എന്ന ബാലനാ(50)ണ് അറസ്റ്റിലായത്. പോക്സോ പ്രകാരം അറസ്റ്റിലായ ഇയാളെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു. 14 കാരനെ പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ബാലചന്ദ്രൻ ബലമായി മദ്യം നൽകുകയും പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തി തളർന്ന് വീണ കുട്ടിയെ ബന്ധുക്കൾ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പീഡനവിവരം പുറം ലോകമറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ കമ്പളക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇയാൾക്കെതിരെ 2017 ലും ഇതേ സ്റ്റേഷനിൽ പോക്സോ കേസുണ്ട്. ഇതിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും സമാന കേസിൽ ഉൾപ്പെടുകയായിരുന്നു. കമ്പളക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ പളനിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Ad

കോവിഡ്-19 ൻ്റെ പശ്ചാതലത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നവർക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്.സ്വന്തമായി വാഹനമില്ലാതെ ...
Read More
കൽപ്പറ്റ :കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി അതീവ ജാഗ്രത ഏർപ്പെടുത്തിയിരുന്ന തവിഞ്ഞാൽ പഞ്ചായത്തിലെ ആറാം വാർഡ്  കണ്ടെെൻമെന്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു ...
Read More
ജനാധിപത്യ ഭരണകൂടം നിലനിൽക്കുന്ന പ്രദേശങ്ങളിൽ രാജ കൽപനകൾ അനുസരിക്കുന്നതിന് തൽക്കാലം അസൗകര്യമുണ്ടെന്ന് വേണ്ടപ്പെട്ടവരെ ആദ്യ ഘട്ടമെന്ന നിലയിൽ മര്യാദയോടെ അറിയിക്കുന്നു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണ സമിതിയിലെ ...
Read More
.കല്‍പ്പറ്റ:കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള വ്യവസ്ഥകള്‍ ലളിതമാക്കി. ലൈസന്‍സുള്ള തോക്കുള്ളയാള്‍ക്ക് കാട്ടുപന്നിയെ വെടിവെക്കാമെന്നാണ് പുതിയ ഉത്തരവ്. ജനജാഗ്രതാ സമിതിയുടെ ശുപാര്‍ശപ്രകാരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറോ വൈല്‍ഡ് ലൈഫ് വാര്‍ഡനോ ...
Read More
കൽപ്പറ്റ:   മെയ് ഇരുപതാം തീയതി ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി  കേരളത്തിൽ എത്തിയ കൽപ്പറ്റ സ്വദേശിനിയായ 53  വയസ്സുകാരിയെ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിൽ  ...
Read More
കൽപ്പറ്റ: അനേകം പേരുടെ ക്രിയാത്മകതയും സവിശേഷ കഴിവുകളും പ്രകടമാകാനും  ബോട്ടിൽ ആർട്ട് എന്ന കലാമേഖല ക്ലിക്കാകാനും ഒരു ലോക്ക് ഡൗണും കൊറോണക്കാലവും വരേണ്ടി വന്നു. ക്ലമൻസിയെന്ന ചിത്രകാരിയും ...
Read More
SSLC ,+2പരീക്ഷ: വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ആശങ്കയിൽ. മീനങ്ങാടി: SSLC, +2 പരീക്ഷകൾ മെയ് 25 മുതൽ 30 വരെ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കെ കണ്ടെയ്ൻ്റ്മെൻ്റ് സോണിൽ ...
Read More
ഭക്ഷ്യ സുരക്ഷക്കും കർഷിക മേഖലയുടെ വളർച്ചക്കും പുതിയ കാർഷിക നയം രൂപീകരിക്കണം: അഡ്വ.എൻ ഖാലിദ് രാജമുട്ടിൽ: കോവിഡിനു ശേഷം രൂക്ഷമായ ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും നേരിടേണ്ടി വരുമെന്ന ലോകാരോഗ്യ ...
Read More
കല്‍പ്പറ്റ: വികസനവും കരുതലും കൈത്താങ്ങുമായി രാഹുല്‍ഗാന്ധിയെന്ന സ്‌നേഹസ്പര്‍ശം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ജനപ്രതിനിധിയായിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായും, ജില്ല പ്രതിസന്ധി ഘട്ടങ്ങളിലൂടെ ...
Read More
മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : സുഹൃത്ത് കസ്റ്റഡിയിൽ.മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *