ക്യാമ്പിൽ കഴിയുന്നവർക്ക് വാടകവീടൊരുക്കി ജനകീയ സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കൽപ്പറ്റ: പദവി ഒഴിഞ്ഞ് ചുരമിറങ്ങുന്ന സബ് കലക്ടർ ജനഹൃദയങ്ങളിൽ വീണ്ടും ഇടം പിടിച്ചു.
പ്രളയാനന്തനം ഇപ്പോഴും ക്യാമ്പിൽ  കഴിയുന്നവർക്ക് വാടകവീടൊരുക്കി ജനകീയ സബ്ബ് കലക്കടർ എൻ.എസ്.കെ.ഉമേഷ്.തലപ്പുഴ ബോയിസ് ടൗൺ പ്രിയദർശിനി കോളനിയിലെ 16 കുടുംബങ്ങൾക്കാണ് സബ്ബ് കലക്ടർ 6 മാസത്തേക്ക് വാടകവീടൊരുക്കി നൽകിയത്.വാടകവീടിനുള്ള ധനസഹായം ഒരുക്കിയതാവട്ടെ കൂടെ പഠിച്ചവരിൽ നിന്നും സുഹൃത്തുക്കളിൽ നിന്ന് പണം സ്വരൂപിച്ചും.
    പ്രളയം തകർത്തെറിഞ്ഞ  തലപ്പുഴ ബോയ് ടൗൺ  പ്രിയദർശിനി കോളനിയിൽ 16 കുടുംബങ്ങൾക്ക് അതിജീവനത്തിനിടയിൽ കിട്ടിയ ഒരു സൗഭാഗ്യമാണ് സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ് മുൻകൈയെടുത്ത് നൽകിയ വാടക വീടുകൾ. ഒരോ കുടുംബത്തിനു 6 മാസത്തേക്ക് ഇരുപത്തിനാലായിരം രൂപ വീതം വെച്ചാണ് നൽകിയത്. വാടക വീടുകൾ കുടുംബങ്ങൾ തന്നെ കണ്ടെത്തുകയും വാടകതുക നേരിട്ട് വീട്ടുടമകൾക്ക് കൈമാറുകയുമാണ് ചെയ്തത്.ക്യാമ്പ് സന്ദർശിച്ച സബ്ബ് കലക്ടർ അന്ന് തന്നെ തീരുമാനമെടുക്കുകയും തന്റെ കൂടെ പഠിച്ചവരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വാട്സ് അപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് 16 കുടുംബങ്ങൾക്കുള്ള തുക കണ്ടെത്തിയത്.
        സബ്ബ് കലക്ടർ നൽകിയ ഈ സ്നേഹോപഹാരം തങ്ങൾക്ക് ഏറെ അനുഗ്രഹമായെന്നും തലപ്പുഴ സെന്റ് തോമസ് പാരീഷ് ഹാളിലെ ക്യാമ്പിൽ  57 ദിവസമായി കഴിയുന്നവർ പറയുന്നു .
സബ്ബ് കലക്ടർ എന്ന നിലയിൽ രണ്ട് വർഷം കൊണ്ട് ജനകീനായ എൻ.എസ്.കെ.ഉമേഷിന്റെ ഈ സ്നേഹോപകാരം സംസ്ഥാനത്തിന് തന്നെ മാതൃകയായതോടൊപ്പം എൻ.എസ്.കെ.ഉമേഷിന് മറ്റൊരു  പൊൻ തൂവൽ കൂടി കൈവന്നിരിക്കയാണ്. തവിഞ്ഞാൽ പഞ്ചായത്ത് ഹാളിൽ നടന്ന ധനസഹായ വിതരണം സബ്ബ് കലക്ടർ തന്നെ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷാസുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈമ മുരളീധരൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.ജെ.ഷജിത്ത്, തുടങ്ങി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
Ad

വൈദ്യുതി മുടങ്ങുംപനമരം സെക്ഷനിലെ അമ്മാനി, അമ്മാനിവയല്‍,  മാതന്‍കോഡ്,  വാളമ്പടി,  അഞ്ഞണ്ണികുന്ന്,  കൃഷ്ണമൂല   എന്നിവിടങ്ങളില്‍ മെയ് 27, 28 ദിവസങ്ങളില്‍  രാവിലെ 8 മുതല്‍ 5 വരെ ...
Read More
കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് ബുധനാഴ്ച  (മെയ് 27) കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കും.  കോവിഡ് 19 രോഗ ...
Read More
സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചതിനു പിന്നാലെ കോവിഡ് കണ്ടെത്താനും വഴിയൊരുങ്ങി. ഇതിനായി ഓര്‍ഡര്‍ ചെയ്ത 'ട്രൂനാറ്റ്' മെഷീന്‍ ഈ ആഴ്ചയെത്തും. നാഷണല്‍ ഹെല്‍ത്ത് ...
Read More
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരോഗ്യവകുപ്പ് ഏറ്റെടുത്തതോടെ സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചു. 2016 ഡിസംബറിലാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സുല്‍ത്താന്‍ ബത്തേരി ...
Read More
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനിളം 14000 സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.  കഴിഞ്ഞ രണ്ട് പ്രളയത്തിനുശേഷം കാര്‍ഷികമേഖലയെ വീണ്ടെടുക്കുന്നതിനുളള ...
Read More
 പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുല്‍പ്പളളി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച  രാവിലെ 11 ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലയിലെ ഏറ്റവും ...
Read More
മഴക്കാലത്ത് ജില്ലയില്‍ പ്രളയക്കെടുതികള്‍ ഒഴിവാക്കുന്നതിലേക്കായി മൈസൂര്‍ ബീച്ചനഹള്ളി ഡാം ഷട്ടറുകള്‍ തുറക്കുന്നതിലെ ഏകോപനത്തിനായി വയനാട്-മൈസൂര്‍ ജില്ലാ കളക്ടര്‍മാര്‍ സംയുക്ത യോഗം ചേരും.  ജൂണ്‍ 1 ന് ബീച്ചനഹള്ളിയില്‍ ...
Read More
കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ   എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്നസാഹചര്യത്തിൽ ജില്ലയിലെ  പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ് കോവിഡ് കെയർ ഡെസ്കുകളുടെ ഭാഗമായി മാസ്കുകളും സാനിറ്റൈസറുകളും നൽകി.ജില്ലാ ...
Read More
രണ്ടര പതിറ്റാണ്ട് പഴക്കമുള്ള കലുങ്ക് അടച്ചതോടെ മഴവെള്ളം കൃഷിയിടത്തിലേക്കിറങ്ങി കൃഷി സ്ഥലം നശിക്കുന്നതായി പരാതി. എടവക പള്ളിക്കൽ മൂടമ്പത്ത് പോക്കർ മാഷിൻ്റെ കൃഷിയിടമാണ് കലുങ്ക് അടച്ചതോടെ വെള്ള ...
Read More
കൽപ്പറ്റ:     കനത്ത സുരക്ഷാ മുന്‍കരുതലുകളോടെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകളാണ്  രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച്ച പുനരാരംഭിച്ചത് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *