March 29, 2024

16 കുടുംബങ്ങൾക്ക് വീട്:ബി. എം. ജെ വില്ലേജ് നാടിന് സമര്‍പ്പിച്ചു

0
Img 20191008 Wa0257.jpg
പനമരം.:കൂളിവയല്‍ ബി എം ജെ കേരളയുടെയും ബി എം ജെ കള്‍ച്ചറല്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കൂളിവയലില്‍ ഒന്നര ഏക്കറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 16 വീടുകള്‍ അടങ്ങിയ വില്ലേജ് നാടിന് സമര്‍പ്പിച്ചു.പ്രളയ ബാധിതരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ 16 കുടുംബങ്ങളുടെ വീടെനന്ന സ്വപ്‌നമാണ് ഇവിടെ സാക്ഷാത്കരിച്ചത് . ജില്ലയിലെ വിവിധ പ്രദേശങ്ങളായ പേര്യ,പഞ്ചാരക്കെല്ലി,പനമരം,കോട്ടത്തറ എന്നിവിടങ്ങളിലെയും ഈ വര്‍ഷം ദുരന്തം വിതച്ച പുത്തുമലയിലെ 2 കുടുംബങ്ങളടക്കം 16 കുടുംബങ്ങളാണ് ഇവിടെ താമസമാക്കുന്നത്.
നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കച്ചവടാവശ്യാര്‍ത്ഥം കര്‍ണ്ണാടകയിലെ ബട്കലില്‍ നിന്ന്  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമാക്കിയ ബട്കല്‍ നിവാസികളുടെ ഒരു കൂട്ടായ്മയാണ് ബി എം ജെ പള്ളികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ശേഖരിച്ച നാണയത്തുട്ടുകള്‍ കൊണ്ടാണ് ഈ സംരംഭം ഇവിടെ പൂര്‍ത്തിയാക്കിയത്.
റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്ിയുടെ റീബില്‍ഡ് കേരളയുടെ തലവനുമായ ഡോ. കെ വേണു ഐ എ എസ് പ്രൗഢഗംഭീരമായ ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചു . ബി എം ജെ കള്‍ചറല്‍ സെന്റര്‍ ചെയര്‍മാന്‍ ജെ എ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രണ്ടാം ഘട്ട ഭവന പദ്ധതിയുടെ ശിലാസ്ഥാപന കര്‍മ്മം സബ് കളക്ടര്‍ ഉമേഷ് ഐ എ എസ് നിര്‍വഹിച്ചു കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി മഹ്‌റൂഫ് കടന്നോളി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബി എം ജെ കേരള പ്രസിഡന്റ് ജാഫര്‍ മിസ്ബാഹ് , സെക്രട്ടറി ഫയ്യാസ് അഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ,സൈന്‍ എക്‌സികുട്ടീവ് ഡയരക്ടര്‍ റാഷിദ് ഗസ്സാലി,എസ് എം പര്‍വേസ്,അര്‍ഷാദ് കര്‍ണാടക ,ബ്ലോക് മെമ്പര്‍ ജയന്തി, രാജന്‍ വാര്‍ഡ് മെമ്പര്‍ മാര്‍ട്ടിന്‍, മഹല്ല് പ്രസിഡന്റ് കെ ഉമര്‍ ഹാജി , സെക്രട്ടറി ഇബ്‌റാഹിം മാസ്റ്റര്‍ ,റാഷിദ് മൗലാന കണ്ണൂര്‍,ഹംസ മേപ്പാടി,ഹുസൈന്‍ കുഴിനിലം, നൗഫല്‍ ഗസ്സാലി, മമ്മൂട്ടി, ജാബിര്‍ എന്നിവര്‍ സംസാരിച്ചു.
റിപ്പോർട്ട്: മെഹ്റുഫ് പനമരം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *