April 26, 2024

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ മാനന്തവാടിയിൽ എൽ.ഡി.എഫ് ധർണ്ണ നാളെ

0
മാനന്തവാടി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ നാളെ  മാനന്തവാടി ഗാന്ധി പാർക്കിൽ എൽഡിഎഫ് യോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ    സായാഹ്ന ധർണ്ണ  നടത്തും ജമ്മു കശ്മീർ പ്രശ്നം,, ദേശീയ പൗരത്വ രജിസ്റ്റർ, സാംസകാരിനായകൻമാർക്കെതിരെ കള്ള കേസുകൾ തുടങ്ങി കേന്ദ്ര സർക്കാർ ഫാസിസ്റ്റ് പ്രവണതകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുയാണന്ന് എൽഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. തൊഴിലില്ലായ്മയും വിലക്കറ്റയറ്റവും രൂക്ഷമാക്കിയ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ 10 മുതൽ 16 വരെ നടക്കുന്ന ഇടതുപക്ഷ പാർട്ടികളു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ധർണ.പൊതുമേഖലയെ സംരക്ഷിക്കുക, കർഷകദ്രോഹ കരാറുകളിൽ നിന്നും പിന്മാറുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കുന്നുണ്ട്. യോഗത്തിൽ വി.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു.കൺവീനർ പി.വി.സഹദേവൻ, കുര്യാക്കോസ് മുള്ളൻമട, ശശികുമാർ പി.കെ., കെ.എം. വർക്കി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *