October 19, 2026

വയനാട് ജില്ലയിലെ നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ ഒഴിവാക്കണം: വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ക്വാറി മേഖലയിലെ സ്തംഭനാവസ്ഥ ഒഴിവാക്കണമെന്നും, കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ച കൃഷികാര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്നും, അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് മാണി ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മെമ്പര്‍ കെ.വി പോക്കര്‍ ഹാജി, ഡി.സി.സി ഭാരവാഹികളായ എം.എ ജോസഫ്, കെ.എം ആലി, മോയിന്‍ കടവന്‍, പോള്‍സണ്‍ കൂവയ്ക്കല്‍, ബ്ലോക്ക് ഭാരവാഹികളായ വേണു കീഴിശേരി, എം.വി ജോണ്‍, എ.എം ശാന്തകുമാരി, വര്‍ഗീസ് .എ, മുരളി മാസ്റ്റര്‍, ജോണി നന്നാട്ട്, പുഷ്പലത, പി.കെ ജോര്‍ജ്ജ്, ഇ.ആര്‍ പുഷ്പ, നജീബ് പിണങ്ങോട്, രാജന്‍ അരിമുള, അബ്ദുള്ള തൈമാസ്, എം.ആര്‍ ബാലകൃഷ്ണന്‍, ടൈറ്റസ് എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *