April 18, 2024

ലോക കാഴ്ച ദിനം:മാനന്തവാടി ടൗണിൽ ബ്ലൈൻഡ് വാക് നടത്തി.

0
Img 20191010 Wa0305.jpg
മാനന്തവാടി:

ഒക്ടോബർ  10 ലോക കാഴ്ച ദിനത്തോടനുബന്ധിച്ച്  ഗവർണമെന്റ് എന്ജിനീറിങ്ങ് കോളേജ് വയനാട്ടിലെ  എൻ എസ് എസ് യൂണിറ്റും  പ്രോജക്ട്  വിഷനും ഒത്തുചേർന്ന് മാനന്തവാടി ടൗണിൽ ബ്ലൈൻഡ് വാക് നടത്തി. 1മണിക്ക് ശേഷം മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ നിന്ന് തുടങ്ങി ഗാന്ധി പാർക്ക് വഴി തിരിച്  2 മണിയോടെ ലിറ്റിൽ ഫ്ലവർ സ്കൂളിൽ എത്തിച്ചേരുന്ന വിധത്തിലായിരുന്നു ബ്ലൈൻഡ് വാക്ക് നടത്തിയത്. ന്യൂമാൻസ് കോളേജ് മാനന്തവാടി, ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് മാനന്തവാടി, കോ-ഓപ്പറേറ്റീവ് കോളേജ് മാനന്തവാടി, ജിവിഎച്ച്എസ്എസ് മാനന്തവാടി, സെൻ മേരീസ് കോളേജ് മാനന്തവാടി, ഗവൺമെൻറ് എൻജിനീയറിങ് കോളേജ് മാനന്തവാടി എന്നീ വിദ്യാലയങ്ങളിൽ നിന്നായി ഏകദേശം മുന്നൂറോളം ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. ഗവൺമെൻറ് എൻജിനീയറിങ് കോളേജ് മാനന്തവാടി എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാമിംഗ് ഓഫീസറായ അനസ് എംഎം പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വളണ്ടിയർ സെക്രട്ടറിമാരായ അഫ്രീദ്  യു വി, ദൃശ്യ സന്തോഷ്, അതുല്യ ഇ എസ്, അസിസ്റ്റൻറ് വളണ്ടിയർ സെക്രട്ടറിയായ അശ്വിൻ സി കെ, സ്നേഹാലയം ചാരിറ്റി പ്രവർത്തകനായ അനസ്  പനമരം, ന്യൂമാൻസ് കോളേജ് പ്രതിനിധി ജിതിൻ കെ ദേവസ്യ, പ്രൊജക്റ്റ് വിഷൻ കോഡിനേറ്റർ സിമി, അന്ധയായ സുജിത എന്നിവർ സംസാരിച്ചു. സ്നേഹാലയം ചാരിറ്റി പ്രവർത്തകൻ അസീസ് ഉച്ചഭക്ഷണം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *