April 25, 2024

തൊഴിലാളികളെ പൂർണ്ണമായും അവഗണിച്ച സർക്കാറുകളാണ് കേന്ദ്രത്തിലും സംസ്ഥാനത്തുമെന്ന് കെ. സുരേന്ദ്രൻ

0
Img 20191010 Wa0245.jpg
കൽപ്പറ്റ:

തൊഴിലാളികളെ പൂർണ്ണമായും അവഗണിച്ച സർക്കാറുകളാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തുന്നതെന്ന് ഐ എൻ ടി യു സി അഖിലേന്ത്യ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. കൽപ്പറ്റയിൽ ഐ എൻ ടി യു സി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സർക്കാരിന്റെ കാലത്ത്  അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തോട്ടം തൊഴിലാളികൾക്ക് കൂലി വർദ്ധിപ്പിക്കാൻ തയ്യാറായത്. ഇപ്പോഴത്തെ സർക്കാർ ഇടക്കാല ആശ്വാസമായി 50 രൂപ വർധിപ്പിച്ചതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. തോട്ടം തൊഴിലാളികളുടെ ദിവസവേതനം 600 രൂപയാക്കുക, മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കുക, തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കുക, ക്വാറി നിർമ്മാണ മേഖലകളിലെ സ്തംഭനാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഐ എൻ ടി യു സി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി.പി ആലി, ബി. സുരേഷ് ബാബു, ഗിരീഷ് കൽപ്പറ്റ, സാലി റാട്ട കൊല്ലി, ജയപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *