August 12, 2026

ഭക്ഷ്യ ഭദ്രത: മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്‍പശാല നടത്തി.

0
IMG-20191010-WA0152.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജനകീയമാക്കുന്നതിനായി വരുത്തിയ മാറ്റങ്ങളെ കുറിച്ചും ഉപഭോക്താക്കളുടെ പരാതിപരിഹാരത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നടപടികളെ കുറിച്ചും ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരെ ബോധവാന്‍മാരാക്കാന്‍ ഭക്ഷ്യ പൊതുവിതരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ശില്‍പശാല നടത്തി. ജില്ലാ സപ്ലൈ ഓഫിസര്‍ കെ.വി പ്രഭാകരന്‍ ആമുഖ പ്രഭാഷണം നടത്തിയ ശില്‍പശാലയില്‍ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥന്‍ എ ഷിബു ക്ലാസെടുത്തു. തുടര്‍ന്നുള്ള സെഷനില്‍ മാധ്യമ പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫിസര്‍ വി.വി ജയപ്രകാശ്, ജില്ലാ സപ്ലൈ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് പി.എന്‍ മുരളീദരന്‍ എന്നിവര്‍ മറുപടി നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *